Thursday, December 19, 2024
LATEST NEWSSPORTS

യുഎസ് ഓപ്പൺ മത്സരത്തിനിടെ നദാലിനു പരിക്കേറ്റു

ന്യൂയോർക്ക്: സ്പാനിഷ് താരം റാഫേൽ നദാലിന് യുഎസ് ഓപ്പൺ മത്സരത്തിനിടെ സ്വന്തം റാക്കറ്റ് മൂക്കിലിടിച്ച് പരിക്കേറ്റു. യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് മൂക്കിന് പരിക്കേറ്റത്. ലോ-ബാക്ക്ഹാൻഡ് ഷോട്ട് കളിക്കുന്നതിനിടെ, ടർഫിലിടിച്ച് ബൗൺസ് ചെയ്ത റാക്കറ്റ് മൂക്കിൽ ഇടിക്കുകയായിരുന്നു. മൂക്ക് മുറിഞ്ഞ് രക്തം വന്നതോടെ താരം ഇടവേളയെടുത്തു. പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം കളി തുടർന്നു.

ഗോൾഫ് ക്ലബിൽ തനിക്ക് ഇത് പതിവായി സംഭവിക്കാറുണ്ടെന്ന് നദാൽ പറയുന്നു. എന്നാൽ ഇതാദ്യമായാണ് ടെന്നീസ് റാക്കറ്റ് കൊണ്ട് ഇങ്ങനെയൊരു പരിക്കേൽക്കുന്നതെന്ന് മത്സരശേഷം നദാൽ പറഞ്ഞു.