Wednesday, December 25, 2024
LATEST NEWSSPORTS

എന്റെ യാത്ര അവസാനിച്ചിട്ടില്ല:ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് റൊണാൾഡോ

ലിസ്ബണ്‍: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ചു. 2024 ലെ യൂറോ കപ്പ് വരെ കളിക്കുമെന്ന് 37 കാരനായ താരം പറഞ്ഞു.

“എന്‍റെ യാത്ര അവസാനിച്ചിട്ടില്ല. ക്രിസ് എന്ന് ആര്‍ത്തുവിളിക്കുന്നത് ഇനിയും ഏറെക്കാലം കേൾക്കേണ്ടി വരും. എനിക്ക് ലോകകപ്പിന്‍റെയും യൂറോ കപ്പിന്‍റേയും ഭാഗമാകണം. എനിക്ക് വളരെ പ്രചോദനം തോന്നുന്നു. എന്‍റെ അഭിലാഷം വലുതാണ്,” ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്‍റെ അവാർഡ് ലഭിച്ചതിന് ശേഷം റൊണാൾഡോ ലിസ്ബണിൽ പറഞ്ഞു. 

പോർച്ചുഗീസ് ദേശീയ ടീമിനായി 189 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ നേടിയത്. 2022 ഖത്തർ ലോകകപ്പിലും റോണോ പോർച്ചുഗീസ് ജേഴ്സിയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. റൊണാൾഡോയുടെ പത്താമത് മേജർ ഇന്‍റർനാഷണൽ ടൂർണമെന്‍റാണിത്.