Sunday, December 22, 2024
GULFLATEST NEWS

മി​ക​ച്ച എ​യ​ര്‍പോ​ര്‍ട്ട് സ്റ്റാ​ഫ് അ​വാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി മസ്‌കത്ത് വിമാനത്താവളം

മ​സ്ക​ത്ത്​: മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് സ്റ്റാഫ് അവാർഡ് മസ്കറ്റ് ഇൻറർനാഷണൽ എയർപോർട്ടിന് ലഭിച്ചു. സ്‌​കൈ​ട്രാ​ക്‌​സ്​ സ്റ്റാർ റേറ്റിംങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. പാരീസിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.

തങ്ങളുടെ ജീവനക്കാർ നൽകുന്ന മികച്ച തൊഴിൽ അന്തരീക്ഷത്തിന്റെ പ്രതിഫലനമാണ് ഈ പുരസ്കാരമെന്ന് ഒമാൻ എയർപോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. ഒമാൻ എയർപോർട്ടുകൾ ജീവനക്കാർ വഴി നിരവധി സർവീസുകൾ നടത്തുന്നുണ്ട്. അന്താരാഷ്ട്ര വിമാനത്താവള മാനേജ്മെന്റിലെ നൂതന സംവിധാനങ്ങളിലും സേവനങ്ങളിലും ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ട്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ശുപാർശ ചെയ്ത മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇവയെന്ന് ഒമാൻ എയർപോർട്ട് കമ്പനി ആക്ടിംഗ് സി ഒ ഒ സ​ഊ​ദ് അൽ ഹുബൈഷി പറഞ്ഞു.