Wednesday, January 22, 2025
LATEST NEWSTECHNOLOGY

പ്രൊഫഷണലുകളിൽ മിക്കവരും തൊഴിലിടത്തില്‍ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്നു; പുതിയ സര്‍വേ 

കോവിഡിന് ശേഷം ഓഫീസുകളിലെത്തുന്ന ജോലിക്കാര്‍ അവരുടെ വികാരവിക്ഷോഭം തുറന്നു പ്രകടിപ്പിക്കാൻ തുടങ്ങിയെന്നു പുതിയ സര്‍വേ. ഇന്ത്യയിലെ പ്രൊഫഷണലുകളിൽ നാലില്‍ മൂന്ന് ഭാഗവും ഓഫിസ് ജോലിക്കിടെ തങ്ങളുടെ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്നതായാണ്‌ സര്‍വേ പറയുന്നത്.
പ്രൊഫഷണൽ ശൃംഖലയായ ലിങ്ക്ഡിൻ നടത്തിയ 2,188 പ്രൊഫഷണലുകളുടെ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജോലിസ്ഥലത്ത് വികാരങ്ങൾ പ്രകടിപ്പിക്കുന്നതും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും കൂടുതൽ ഉൽപാദനക്ഷമമാകാനും ‘നമ്മുടേത്’ എന്ന ബോധം സൃഷ്ടിക്കാനും സഹായിക്കുമെന്ന് 87 ശതമാനം പേരും അഭിപ്രായപ്പെട്ടു.