Wednesday, January 22, 2025
HEALTHLATEST NEWS

91 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സിയുമായി ജീവിക്കുന്നു

ആഫ്രിക്ക: 91 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി വൈറസുമായി ജീവിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ. ഇത് വൈറസിന്‍റെ ഏറ്റവും മാരകമായ വകഭേദങ്ങളിൽ ഒന്നാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഒരു സ്കോർകാർഡ് പ്രകാരമാണീ കണക്കുകൾ.
ഹെപ്പറ്റൈറ്റിസ് ബി, സി ഇവ രണ്ടും ലിവർ സിറോസിസിനും ക്യാൻസറിനും കാരണമാകുന്നു. 19 രാജ്യങ്ങളിൽ ജനസംഖ്യയുടെ 8 ശതമാനത്തിലധികം പേർക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചതായും 18 രാജ്യങ്ങളിൽ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം പേർക്ക് ഹെപ്പറ്റൈറ്റിസ് സി ബാധിച്ചതായും പഠനം കണ്ടെത്തി. 2020 ൽ, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ ആഗോള ഭാരത്തിന്‍റെ 26 ശതമാനവും 1,25,000 അനുബന്ധ മരണങ്ങളും ആഫ്രിക്കൻ മേഖലയാണ്.