Friday, November 15, 2024
LATEST NEWS

കൂടുതൽ പഞ്ചസാര കടൽ കടക്കും, വിലയേറുമോ?

ദില്ലി: രാജ്യത്തെ പഞ്ചസാര മില്ലുകൾക്ക് കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. 1.2 ദശലക്ഷം ടൺ പഞ്ചസാരയുടെ അധിക വിൽപ്പനയ്ക്ക് സർക്കാർ പച്ചക്കൊടി കാണിക്കും. ഇത് നിലവിലെ ക്വാട്ടയായ 10 ദശലക്ഷം ടണ്ണിന് മുകളിലാണ്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര കയറ്റുമതി രാജ്യമായ ഇന്ത്യ മെയ് മാസത്തിൽ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചിരുന്നു. ആഭ്യന്തര വിലയിലെ വർദ്ധനവ് തടയുന്നതിനായാണ് സർക്കാർ കയറ്റുമതി കുറച്ചത്. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെയാണ് പഞ്ചസാര കയറ്റുമതി കേന്ദ്ര സർക്കാർ നിയന്ത്രിച്ചത്.  ആറു വർഷത്തിനിടയിലെ ആദ്യ തീരുമാനമായിരുന്നു ഇത്. ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി മെയ് മാസത്തിൽ 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തിയിരുന്നു.