Friday, January 17, 2025
HEALTHLATEST NEWS

മങ്കിപോക്സ്; പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ഡബ്ലുഎച്ച്ഒ

വാഷിങ്ടൺ: മങ്കിപോക്സിന്‍റെ പശ്ചാത്തലത്തിൽ പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രോഗബാധയെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം.

അണുബാധയ്ക്ക് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളിൽ 98 ശതമാനം കേസുകളും ഗേ, ബൈസെക്ഷ്വൽ, പുരുഷൻമാരുമായി ​ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷൻമാർ എന്നിവരിലാണ് കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഇത്തരക്കാർ സ്വയം സംരക്ഷിക്കാൻ തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു.

പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ സുരക്ഷിതമായ തിരഞ്ഞെടുപ്പുകൾ നടത്തണം. ഇക്കാലത്ത്, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുന്നത് നല്ലതാണ്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുതെന്നും പുതിയ ലൈംഗിക പങ്കാളികളെ ഉണ്ടാക്കരുതെന്നും ലോകാരോഗ്യ സംഘടന മേധാവി ജനങ്ങളോട് നിർദ്ദേശിച്ചു.