Saturday, December 21, 2024
HEALTHLATEST NEWS

ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു. നൈജീരിയൻ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം എട്ടായി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 13 ആയി.

ലോക നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സെപ്റ്റംബർ 14നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ഡൽഹിയിൽ എട്ട് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30 വയസ്സുള്ള നൈജീരിയൻ യുവതിയാണ് അവസാനമായി രോഗബാധിതയായത്. ഇവരെ ലോക നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.