Friday, January 17, 2025
HEALTHLATEST NEWS

കേരളത്തിലും മങ്കിപോക്‌സ്; ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. ജൂലൈ 12ന് യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച വ്യക്തി വിദേശത്ത് നിന്ന് വന്നതാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട്. വീട്ടിലുള്ളവർ, രോഗി ആദ്യം കൊല്ലത്ത് പോയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ, ടാക്സി ഡ്രൈവർ എന്നിവരെ പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്നുതന്നെ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ ഉടൻ തന്നെ രോഗിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മങ്കിപോക്സ് സംശയിച്ച് മെഡിക്കൽ കോളേജിൽ നിന്ന് സാമ്പിളുകൾ എടുത്ത് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.