Sunday, September 8, 2024
GULFLATEST NEWS

മങ്കിപോക്സ്; സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ്

ദു​ബൈ: മങ്കിപോക്സ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കായി പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുമായി ഗൈഡ് ഡി. എച്ച്. എയെ പുറത്തിറക്കി. മങ്കി പോക്സ് ബാധിച്ച ഒരു വ്യക്തിയുമായോ മൃഗങ്ങളുമായോ ദീർഘകാല സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പുതിയ മാനദണ്ഡം ബാധകമായിരിക്കും.

21 ദിവസമാണ് ക്വാറന്റൈൻ കാലാവധി. അറ്റാച്ഡ് ബാത്ത്റൂമും വായുസഞ്ചാരവുമുള്ള ഒരൊറ്റ മുറിയിലായിരിക്കണം താമസിക്കേണ്ടത്. ഈ വസ്തുക്കൾ മറ്റാരും ഉപയോഗിക്കാൻ പാടില്ല. പനിയും ചൊറിച്ചിലും ഉണ്ടോ എന്ന് അറിയാൻ ശ്രദ്ധിക്കുക. ശരീരോഷ്മാവ് ദിവസവും പരിശോധിക്കുക. നിങ്ങളുടെ കൈകൾ നന്നായി കഴുകുക. വസ്ത്രങ്ങൾ പ്രത്യേകം കഴുകണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ, ഡി.​എ​ച്ച്.​എ​യു​ടെ കോ​ൾ​സെ​ന്‍റ​റി​ൽ (800342) വി​ളി​ക്ക​ണം. രക്തം, അവയവങ്ങൾ, കോശങ്ങൾ മുതലായവ ദാനം ചെയ്യരുത്. മുലപ്പാൽ കൊടുക്കരുത്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ, പി.​സി.​ആ​ർ ലാ​ബ്​ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, അടുത്തുള്ള ആശുപത്രിയിലേക്കോ ആരോഗ്യ കേന്ദ്രത്തിലേക്കോ പോകണം. പോസിറ്റീവ് ആണെങ്കിൽ ഐസൊലേഷൻ നടപടികൾ സ്വീകരിക്കണം. നെഗറ്റീവ് ആണെങ്കിൽ 21 ദിവസത്തെ ക്വാറന്റൈൻ തുടരണമെന്ന് ഡി.​എ​ച്ച്.​എ അറിയിച്ചു.