വാനര വസൂരി; കേന്ദ്ര സംഘം കൊല്ലം സന്ദർശിച്ചു
കൊല്ലം: രാജ്യത്ത് ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിച്ച കൊല്ലം ജില്ലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. പ്രതിരോധ നടപടികളിലും മുൻകരുതലുകളിലും സംഘം സംതൃപ്തി പ്രകടിപ്പിച്ചു.
രോഗബാധിതനായ യുവാവ് ആദ്യം ചികിത്സയ്ക്കായി എത്തിയ എൻ.എസ് സഹകരണ ആശുപത്രിയും അടിയന്തര സാഹചര്യം നേരിടാൻ ഐസൊലേഷൻ വാർഡ് ഉൾപ്പെടെ സജ്ജമാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയും, യുവാവിന്‍റെ ജോനകപുരത്തെ വീടും സംഘം സന്ദർശിച്ചു. വീട്ടിൽ നിരീക്ഷണത്തിലുള്ള കുടുംബാംഗങ്ങളുമായും സംഘം സംസാരിച്ചു.