Monday, January 13, 2025
HEALTHLATEST NEWS

മങ്കി പോക്സ്; കേന്ദ്ര സംഘവും ആരോഗ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം : കുരങ്ങ് വസൂരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. രോഗി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജന്മനാടായ കൊല്ലത്തും എത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി.

ആരോഗ്യപ്രവർത്തകർക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സംഘം നൽകുന്നതാണ്. ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്ന സംഘം വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിക്കും.

അതേസമയം, കുരങ്ങ് വസൂരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഊർജിതമാക്കുകയാണ്. ഇതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്.