Sunday, December 22, 2024
HEALTHLATEST NEWS

‘മങ്കി പോക്സ് മരണം: വിശദമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കും’

തൃശൂര്‍: കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്‍റെ മരണകാരണം മങ്കി പോക്‌സാണെന്ന് സ്ഥിരീകരണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് മന്ത്രി വീണാ ജോർജ്. മരിച്ച യുവാവിന് കുരങ്ങ് മങ്കി പോക്സിന്റെ പതിവ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും എൻഐവിയുടെ സഹായത്തോടെ പരിശോധന നടത്തുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

യുവാവിന് പുതിയ വകഭേദം ബാധിച്ചിരുന്നുവോ എന്ന് പ്രത്യേക സംഘം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മരിച്ച യുവാവിന്‍റെ വിശദമായ സമ്പർക്കപ്പട്ടിക തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വിദേശത്ത് നിന്ന് വരുന്നവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പിനെ സമീപിക്കണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുറിഞ്ഞിയൂർ സ്വദേശിയുടെ മരണകാരണം കുരങ്ങ് വാസൂരിയാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെ നടത്തിയ പരിശോധനയിൽ തന്നെ മരണകാരണം കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാൻ സാമ്പിൾ പൂനെയിലേക്ക് അയച്ചു.