Thursday, December 19, 2024
Novel

മിഴിനിറയാതെ : ഭാഗം 23

എഴുത്തുകാരി: റിൻസി പ്രിൻസ്

അയാൾ അവളെ നോക്കാതെ മുൻവാതിൽ അടച്ചു രണ്ട് കൊളുത്തും ഇട്ടു, എന്നിട്ട് ഒരു ചിരിയോടെ സ്വാതിയെ നോക്കി സ്വാതി അപകടം മുന്നിൽ കണ്ടു , എന്ത് ചെയ്യണമെന്നറിയാതെ അവൾ അടുക്കളയിലേക്ക് ഓടാൻ തുടങ്ങിയതും അയാൾ അവളുടെ കൈകളിൽ പിടുത്തം ഇട്ടിരുന്നു, ” എങ്ങോട്ടാണ് നീ ഒാടുന്നത്, കുറേക്കാലം നീ എന്നെ പറ്റിച്ചു നടന്നു ,ഇന്ന് അത് സമ്മതിക്കില്ല അയാൾ വാശിയോടെ അവരുടെ കൈകളിൽ കയറി പിടിച്ചു, അയാളുടെ പിടിയുടെ ശക്തിയാൽ അവളുടെ കൈകളിൽ കിടന്ന കുപ്പിവളകൾ ഉടഞ്ഞു,

കൈകളിൽ രക്തം കിനിഞ്ഞു “എനിക്ക് പിടിച്ചും വലിച്ചും സ്വന്തമാക്കുന്നത് ഇഷ്ടമല്ല, പൂർണ്ണമനസ്സോടെ നീ ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് ഗുണമുണ്ടാകും, ആരും ഒന്നും അറിയില്ല, ഒറ്റത്തവണ പിന്നീട് ഒരിക്കലും ഞാൻ നിന്നെ നിർബന്ധിക്കില്ല, അത്രയ്ക്ക് ഞാൻ ആശിച്ചു പോയി , ഒരു വഷളൻ പുഞ്ചിരിയോടെ അയാൾ പറഞ്ഞു “എന്തുവന്നാലും ഞാൻ സമ്മതിക്കില്ല,എന്നെ കൊന്നിട്ടല്ലാതെ എൻറെ ശരീരത്തിൽ തൊടാൻ നിങ്ങൾക്കാവില്ല അവളുടെ ശബ്ദം ഉറച്ചതായിരുന്നു, അതിൽ അയാൾ ഒന്നു ഭയന്നു എങ്കിലും അയാൾ വിടാൻ ഭാവമില്ലായിരുന്നു ,

പെട്ടെന്ന് അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നത് അവൾ കണ്ടു, “നിന്നെ കൊന്നിട്ട് ആണെങ്കിലും ഇന്ന് ഞാൻ എൻറെ ആഗ്രഹം സഫലീകരിക്കും അയാൾ പറഞ്ഞു “ഈ ഒരു അവസരത്തിൽ വേണ്ടിയാണ് ഞാൻ നിൻറെ മറ്റവനെ കൊല്ലാൻ നോക്കിയതും, നിൻറെ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്നതും എല്ലാം, നിന്നെ സ്വന്തമാക്കാൻ വേണ്ടി തന്നെയാണ്, അത് ഞാൻ ഇന്ന് ചെയ്തിരിക്കും ഒരു ദിവസമെങ്കിൽ ഒരു ദിവസം നീ പൂർണ്ണമായും എൻറെ സ്വന്തം ആയിരിക്കും, നിനക്ക് വയസ്സ് അറിയിച്ച കാലം മുതൽ ആഗ്രഹിക്കാൻ തുടങ്ങിയതാ,

ഇനി നീ സമ്മതിച്ചില്ലെങ്കിൽ നിന്നെ കൊന്നിട്ട് ആ ശവത്തിൽ ആണെങ്കിലും ഞാൻ എൻറെ ആഗ്രഹം തീർത്തു ഇരിക്കും, അയാൾ വാശിയോടെ പറഞ്ഞു അയാൾ പറഞ്ഞ കാര്യങ്ങളുടെ ഞെട്ടലായിരുന്നു സ്വാതി അപ്പോഴും, അതെല്ലാം അവൾക്ക് പുതിയ അറിവുകൾ ആയിരുന്നു, ആദിയെ അയാൾ അപകടപ്പെടുത്തിയതാകാം എന്ന് ഒരു സംശയം അവൾക്ക് തോന്നിയിരുന്നു, പക്ഷെ മുത്തശ്ശിയുടെ കാര്യം അവൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു,അവളുടെ മനോധൈര്യം മുഴുവൻ ,

അയാളുടെ വാക്കുകളിൽ ചോർന്നുപോയിരിന്നു,സംഭരിച്ചു വച്ചിരുന്ന ധൈര്യം മുഴുവൻ അവൾക്ക് നഷ്ടമായിരുന്നു,അയാളെ തീർത്തും അവൾക്ക് ചെറുക്കാൻ പറ്റാത്ത രീതിയിൽ ആയി പോയിരുന്നു, “ദുഷ്ടാ എന്റെ മുത്തശ്ശിയെ നീ കൊന്നതാണോ? നിന്നെ ഞാൻ ഇന്നു കൊല്ലും? അവൾ അയാളുടെ കോളറിൽ പിടിച്ച് ശക്തിയായി പുലമ്പി, ഒരു ഭ്രാന്തിയെ പോലെ അവൾ അയാളെ പിടിച്ചുലച്ചു, ഘോരമായ ചിരി മാത്രമായിരുന്നു അയാളിൽ നിന്നുമുണ്ടായ മറുപടി ശേഷം അയാൾ അവളുടെ കഴുത്തിൽ തലോടി, അയാളുടെ ഉദ്ദേശം മനസ്സിലാക്കിയ സ്വാതി തനിക്ക് ആവുന്ന വിധം ശക്തിയായി അയാളെ പിടിച്ചു തള്ളി,

അതിനുശേഷം അടുക്കളയിലേക്ക് ഓടി അയാൾ അവൾക്കു പുറകെ ഓടി ചെന്നു, ബലമായി അവളെ കീഴ്പ്പെടുത്താൻ അയാൾ ശ്രമിച്ചതും, കറിക്ക് അരിയുന്ന കത്തിയാണ് അവളുടെ കയ്യിൽ കിട്ടിയത്, അതുകൊണ്ട് അയാളുടെ കൈകളിലേക്ക് ഒന്ന് പോറീ അവൾ, വേദനകൊണ്ട് അയാൾ പുറകിലേക്ക് മലച്ചു, ആ തക്കത്തിന് അടുക്കളവാതിൽ തുറന്ന് അവൾ പുറത്തേക്കു ഒാടി, വണ്ടിയുടെ ബോണറ്റ് ലേക്കാണ് അവൾ ഓടി വീണത്, കാർ വരുന്നത് കണ്ടപ്പോഴേക്കും ദത്തന്റെ സഹായിയായ സുജിത്ത് അവിടെ നിന്നും ഓടി ദൂരേക്ക് മാറിയിരുന്നു, വിജയ് ആയിരുന്നു കാറിൽ നിന്നും ഇറങ്ങിയത്, “സ്വാതി…. എന്തുപറ്റി?

എന്തെങ്കിലും പറ്റിയോ? വിജയ് ആധിയോടെ ചോദിച്ചു ” ഇ…..ഇല്ല അവൾ വിക്കി വിക്കി മറുപടി പറഞ്ഞു “എന്താ ഓടുന്നത്? വിജയ് ചോദിച്ചു, “അയാൾ….എന്നെ…. അവൾ കിതച്ചുകൊണ്ട് മറുപടി പറയാൻ തുടങ്ങി വിജയ് അകത്തേക്ക് നോക്കി,അകത്ത് നിന്നും ഇറങ്ങി വരുന്ന ദത്തനെ കണ്ടപ്പോൾ രംഗം പന്തിയല്ലെന്ന് വിജയിക്ക് തോന്നി, “സ്വാതി അങ്ങോട്ട് മാറി കാറിൽ കയറി ഇരിക്ക് വിജയ് പറഞ്ഞു അവൻ പറഞ്ഞതുപോലെ അവൾ അനുസരിച്ചു, ഓടിവന്ന ദത്തൻ വിജയെ കണ്ട് ഒന്ന് ഭയന്നു, എങ്കിലും അതു പുറത്തു കാണിക്കാതെ അയാൾ നിന്നു, “താനാരാ തനിക്ക് എന്താ ഇവിടെ കാര്യം?

ഉള്ളിലുള്ള അമർഷം കടിച്ചു കൊണ്ട് അയാൾ ചോദിച്ചു “ഞാൻ ആരാണെന്ന് തനിക്ക് നന്നായി അറിയില്ല, ഷർട്ടിന്റെ കൈമടക്ക് ചുരുട്ടി കൊണ്ട് വിജയ് പറഞ്ഞു ” എൻറെ വീട്ടിൽ വന്ന് ആള് കളിക്കാൻ നീ ആരാണ് വിജയ് തള്ളിക്കൊണ്ട് ദത്തൻ ചീറീ അതിനുള്ള തെറ്റിനെ മറുപടി കാരണം അടച്ചുള്ള ഒരു അടിയായിരുന്നു, വിജയ് അടിച്ചതും അവനെ തിരിച്ചടിക്കാൻ അയാൾ കൈ ഒാങ്ങിയതും വിജയ് കയ്യിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു, “നാണമില്ലേടോ ചെറ്റേ മകളുടെ പ്രായമുള്ള ഒരു പെണ്ണിൻറെ പുറകെ നടകാൻ വിജയ് അത് പറഞ്ഞതും അയാൾ വിളറി വെളുത്തു നിന്നു, ഇത് കേട്ട് കൊണ്ടാണ് ഗീത അവിടേക്ക് വരുന്നത്, ”

എന്താ…. എന്താ? ചേട്ടാ പ്രശ്നം? ഇത് ആ ഡോക്ടറുടെ കൂട്ടുകാരൻ അല്ലേ, ഇയാൾ എന്താ പറയുന്നത് വിജയുടെ അഞ്ചു വിരലുകളും പതിഞ്ഞുകിടക്കുന്ന അയാളുടെ മുഖത്തേക്ക് നോക്കി ഗീത ചോദിച്ചു, “ഓ ഇതാണ് തന്റെ ഭാര്യയല്ലേ? ഭാര്യ അറിയാതെ ആയിരിക്കില്ലേ തന്റെ ഏർപ്പാട് ?എന്നാൽ ചേച്ചി ഒരു കാര്യം കേട്ടോ മകളുടെ പ്രായമുള്ള ഈ പെണ്ണിനോട് അയാൾക്കൊരു സൂക്കേട്,അത് തീർക്കാൻ ഇവളെ ഓടിക്കുന്നതിനിടെ ആണ് ഞാൻ അങ്ങോട്ട് വന്നത്, ഞാൻ മുഖമടച്ച് ഒരെണ്ണം കൊടുത്തു, അതിനപ്പുറം ഇവിടെ ഒന്നും നടന്നിട്ടില്ല , ദിവസവും ഓരോ മനുഷ്യരുടെയും ശരീരം കീറി പോസ്റ്റുമാർട്ടം ചെയ്ത് ഓരോ അവയവങ്ങളും നോക്കുന്ന ഒരാളാണ് ഞാൻ ,

എൻറെ കൈകൊണ്ട് ഒരെണ്ണം കിട്ടിയാൽ ഇവിടെ നിൽക്കില്ല താൻ, അതുകൊണ്ട് ഇനി ഇത്തരം കലാപരിപാടികളുമായി വരാതിരിക്കാൻ അയാളോട് പറഞ്ഞാൽ നിങ്ങളുടെ മക്കൾക്ക് അച്ഛൻ ഉണ്ടാവും, ഇല്ലെങ്കിൽ മർമ്മം അറിയാവുന്ന ഒരു ഡോക്ടർ ആണ് ഞാൻ,കുറേക്കാലം ഞാൻ കിടത്തും, വിജയ് പറയുന്നത് കേട്ട് ഗീത അന്താളിച്ചു നിന്നു, അവൾ ആലോചിച്ചു നോക്കി വിജയ് പറഞ്ഞ കാര്യങ്ങൾ ഏകദേശം സത്യമാണെന്ന് അവൾക്ക് തോന്നി,ദത്തൻ വരുന്ന ദിവസങ്ങളിൽ സ്വാതിയെ വീട്ടിൽ കാണാറില്ല, ഒരിക്കൽ താൻ ആ കാര്യം പറഞ്ഞപ്പോൾ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാനാണ് അയാൾ ശ്രമിച്ചത്,

എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ഇത് ശരിയാണെന്ന് തോന്നി, അവൾ ദേഷ്യം പിടിച്ച് അകത്തേക്ക് കയറിപ്പോയി,അവിടെ പോകാനുള്ള തയ്യാറെടുപ്പിൽ ആരുന്നു ദത്തൻ നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ഇപ്പോൾ അവിടെ നടന്നതിന്റെ സത്യമെന്താണ്? എനിക്ക് അറിയണം അറിഞ്ഞേ പറ്റൂ, ഗീത വാശിയോടെ പറഞ്ഞു “അത് മുഴുവൻ കള്ളമാണ് എന്ന് ഞാൻ പറഞ്ഞാൽ വിശ്വസിക്കുമോ? ദേഷ്യത്തോടെ അയാൾ ചോദിച്ചു , “ഇല്ല വിശ്വസിക്കില്ല ,കാരണം അതിന് എനിക്ക് തെളിവുകൾ ഉണ്ട് ,അത് മുഴുവൻ സത്യമാണ് എന്ന് എനിക്കറിയാം, നിങ്ങളെ ഭയന്നായിരുന്നു അവൾ ഓടുന്നത് അല്ലേ ഈ വീട്ടിൽ നിന്നും,

എന്നുമുതലാണ് നിങ്ങൾ ഇത്രയ്ക്ക് നീചനായത് ഗീത അയാളോട് തട്ടിക്കയറി, ഇരച്ചുവന്ന ദേഷ്യത്തിൽ ഗീതയുടെ ചെകിട് അടിച്ച് ഒരെണ്ണം പൊട്ടിച്ച് ഭിത്തിയിൽ ചേർത്ത് നിർത്തി കഴുത്തിൽ പിടിച്ച് അമർത്തി കൊണ്ട് അയാൾ പറഞ്ഞു ” എന്നെ ചോദ്യം ചെയ്യാൻ വന്നാൽ ഉണ്ടല്ലോ ? കൊല്ലാനും മടിക്കില്ല ഞാൻ അയാൾ വീറോടെ പറഞ്ഞു, അവളെ പിടിച്ചു തള്ളി, അതിനുശേഷം ഇറങ്ങിപ്പോയി ഗീത കുറേസമയം തൻറെ വിധി ഓർത്തു വിലപിച്ചു, അയാൾ ഇത്രയ്ക്ക് നീചനാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല, തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അയാളെ, വളരെ ബഹുമാനം ആയിരുന്നു,

സ്വാതിയോട് മോശമായി പെരുമാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,സ്വാതി എന്നല്ല ഒരു പെണ്ണിനോടും ഒരിക്കലും മോശമായി പെരുമാറുമെന്ന് കരുതിയിരുന്നില്ല, മനസ്സിലായാൾക്ക് ഉള്ള സ്ഥാനമാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്, എല്ലാം തൻറെ അഹങ്കാരം കൊണ്ട് ലഭിച്ചതാണെന്ന് ഗീത ഓർത്തു, സ്വാതിയോടെ താൻ ഒരുപാട് നീചമായി പെരുമാറിയിട്ടുണ്ട്, അതിനു ദൈവം തനിക്ക് തന്നെ ശിക്ഷയായിരിക്കും ഇത് എന്ന് അവർ മനസ്സിൽ വിചാരിച്ചു, അവളുടെ അവസ്ഥ ഓർത്തപ്പോൾ അറിയാതെയാണെങ്കിലും അവർക്ക് ഹൃദയത്തിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു, ജീവിതത്തിൽ ആദ്യമായി സ്വാതിക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീർ അവർ പൊഴിച്ചു,

ഒരു ഒഴിഞ്ഞ കോണിൽ വണ്ടി നിർത്തി ആയിരുന്നു വിജയ് സ്വാതിയെ പുറത്തേക്ക് വരാൻ ക്ഷണിച്ചത്, പുറത്തേക്ക് വന്ന സ്വാതിയെ നോക്കിയപ്പോൾ വിജയിക്ക് സങ്കടം തോന്നി, കരഞ്ഞുകലങ്ങിയ കണ്ണുകൾ, അവളുടെ മുഖം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു, അതുപോലെ അവളുടെ കണ്ണുകൾ കണ്ടാൽ തന്നെ അറിയാമായിരുന്നു ഉറക്കം കുറെ നാളായി നഷ്ടപ്പെട്ടു പോയി എന്ന് ,എങ്ങനെ സത്യങ്ങൾ പറയും എന്ന് വിജയിക്ക് അറിയില്ലായിരുന്നു, എങ്കിലും ഒരു തുടക്കമെന്ന നിലയിൽ വിജയ് പറഞ്ഞു തുടങ്ങി,

“സ്വാതി താൻ അറിഞ്ഞുകാണുമല്ലോ ആദിക്ക് ഒരു ആക്സിഡൻറ് പറ്റി എന്ന്, ഞങ്ങൾ പോയ ദിവസമാണ് ആക്സിഡൻറ് പറ്റിയത്, അവൻറെ കയ്യും കാലും ഒക്കെ ഒടിവ് ഉണ്ട്, പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ ഒന്നും അങ്ങനെ പറ്റില്ല, അതുകൊണ്ട് ഉടനെ ആദിക്ക് ഇങ്ങോട്ട് വരാൻ പറ്റില്ല, അവൻ പറഞ്ഞിട്ട് ആണ് ഞാൻ ഇങ്ങോട്ട് വരുന്നത്, വിജയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ സ്വതി നോക്കി “എന്താണ് ആദിയേട്ടൻ പറഞ്ഞത് , ആ സങ്കടത്തിലും ഉണർവോടെ അവൻ ചോദിച്ചു ” സ്വാതിയോടെ പ്രത്യേകം പറയണം എന്ന് പറഞ്ഞു, പിന്നെ ദത്തന്റെ ശല്യം പൂർണമായി ഒഴിവാക്കി അതിന് താൻ കൂടി സഹകരിക്കണം, ഞാൻ ഒരു പരാതി എഴുതി കൊണ്ടുവന്നിട്ടുണ്ട് താൻ അതിലൊന്ന് ഒപ്പിട്ടു തന്നാൽ മതി,

ബാക്കിയുള്ള കാര്യങ്ങൾ ആദീ നോക്കിക്കോളും,സ്വാതിക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആദിക്ക് അവിടെ സമാധാനത്തോടെ ഇരിക്കാൻ കഴിയില്ല എന്ന് തനിക്ക് അറിയാമല്ലോ, എങ്ങനെയൊക്കെയോ ഒരു വിധം വിജയ് അത്രയും പറഞ്ഞൊപ്പിച്ചു “എനിക്കറിയാം, ഞാൻ എഴുതി ഒപ്പിട്ടു തരാം, സ്വാതി സമ്മതിച്ചു “അതുമതി, ഞാൻ പോകുന്നതിനു മുൻപ് എനിക്ക് സ്വാതിയുടെ കൂട്ടുകാരിയുടെ അച്ഛനെ കൂടി ഒന്ന് കാണണം, “അതിനെന്താ? നമുക്ക് പോയി കാണാമല്ലോ, ” എനിക്ക് വീട് അറിയില്ല ഇപ്പോൾ നമുക്ക് പോകാൻ പറ്റുമോ? എന്നോടൊപ്പം വരാമോ സ്വാതി,

“നമുക്ക് പോകാം ഞാൻ പറഞ്ഞു തരാം അത് പറഞ്ഞു, ഒരു പാടം കഴിഞ്ഞ് പടവുകൾ കയറി പോകേണ്ടിയിരുന്ന ഒരു വീടിനു മുന്പില് കാർ നിർത്തിയത്, സ്വാതി കാറിൽ നിന്നും ഇറങ്ങി വിജയോടെ പറഞ്ഞു, “ഇതാണ് വീട് ,അവിടേക്ക് വണ്ടി പോകില്ല ,കയറി വരൂ, കാറിൽനിന്നിറങ്ങി വിജയ് പടവുകൾ കയറി, കയറി ചെല്ലുമ്പോൾ തന്നെ ഉമ്മറത്തെ വേണു പത്രം വായിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു, വിജയ് കണ്ട് എന്തെന്ന് അറിയാത്ത ഒരു ഭാവം അയാളിൽ ഉണർന്നു, സ്വാതിയുടെ മുഖം കണ്ടപ്പോൾ അവൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന് വേണുവിന് ഉറപ്പായിരുന്നു, നിറഞ്ഞ ചിരിയോടെ അയാൾ വിജയ് അകത്തേക്ക് ക്ഷണിച്ചു,

നിറഞ്ഞ ചിരിയോടെ വിജയ് അയാളുടെ കരം കവർന്നു , “മോളെ ചായ എടുക്ക്, അയാൾ അകത്തേക്ക് വിളിച്ചു പറഞ്ഞു , “എപ്പോഴാണ് വന്നത്? അയാൾ വിജയനോട് ചോദിച്ചു ” കുറച്ചുനേരം ആയതേയുള്ളൂ ആദ്യം സ്വാതിയെ കണ്ട് കാര്യങ്ങൾ പറയാം എന്ന് കരുതി, സ്വാതി എന്തെങ്കിലും അറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നതിൽ വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ വേണു കൂടുതലൊന്നും ചോദിച്ചില്ല, അപ്പോഴേക്കും കൈയിൽ ഒരു ട്രേയുമായി ചായയുമായി വെണി എത്തിയിരുന്നു, അറിയാതെ വിജയുടെ നോട്ടം വേണിയുടെ മുഖത്തേക്ക് നീണ്ടു, ഒരു വേള വേണിയും വിജയ് തന്നെ നോക്കി,

വേണിയുടെ മുഖവും നാടൻ സൗന്ദര്യവും എല്ലാം വിജയുടെ മനസ്സിനെ വല്ലാതെ ആകർഷിച്ചിരുന്നു, പെട്ടെന്ന് താൻ വന്ന കാര്യം എന്തിനാണെന്ന് പോലും വിജയ് മറന്നുപോയിരുന്നു, “ഇതാണ് ആദി സാറിൻറെ കൂട്ടുകാരനായ ഡോക്ടർ വേണു വേണിയോട് വിജയിയെ പരിചയപ്പെടുത്തി, പകരം ഹൃദ്യമായ ഒരു പുഞ്ചിരി വിജയ് അവൾക്കായി നൽകി, അവൾ തിരിച്ചും ഒരു പുഞ്ചിരി അവന് സമ്മാനിച്ചു, ” ഇത് എൻറെ കൂട്ടുകാരിയാണ് വേണി , സ്വാതി വിജയിക്ക് വെണിയെ പരിചയപ്പെടുത്തി വിജയ് തന്റെ ഹാൻഡ് ബാഗിൽ നിന്നും ഒരു പേപ്പർ എടുത്ത് സ്വാതിക്ക് നീട്ടി ,എന്നിട്ട് അവളോട് പറഞ്ഞു, ”

ഇത് പരാതിയാണ് ഞാൻ വ്യക്തമായി എഴുതിയിട്ടുണ്ട്, ഒന്ന് വായിച്ചു നോക്കി ഒപ്പ് ഇട്ടോളൂ, വിജയ്ടെ മുഖം കണ്ട് വേണു പറഞ്ഞു “മോളെ സ്വാതിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി നിങ്ങൾ രണ്ടു പേരും കൂടി അത് വായിച്ച് ഒപ്പിടാൻ നോക്കൂ , അവൾ അച്ഛൻ പറഞ്ഞത് അനുസരിച്ചു അകത്തേക്ക് പോയി , വിജയ് വേണുവിനോട് പറഞ്ഞു ” നമുക്ക് കുറച്ചു നേരം പുറത്തേക്ക് നിൽക്കാം, എനിക്കൊരു അല്പം ചേട്ടനോട് സംസാരിക്കാനുണ്ട്, വിജയുടെ മുഖഭാവം മനസ്സിലാക്കി വേണു പുറത്തേക്ക് നിൽക്കാൻ സമ്മതിച്ചു , “സ്വാതി യോട് എല്ലാം പറഞ്ഞോ? ”

എല്ലാം പറഞ്ഞോ എന്ന് ചോദിച്ചാൽ എല്ലാം പറഞ്ഞിട്ടില്ല ആക്സിഡൻറ് ആണ് എന്ന് മാത്രമേ പറഞ്ഞുള്ളൂ, ഇപ്പോൾ എല്ലാം കൂടി കേട്ടാൽ അത് താങ്ങാനുള്ള ഒരു മാനസിക അവസ്ഥയിൽ ആയിരിക്കില്ല ആ കുട്ടി , ആദ്യം ദത്തനിൽ നിന്നും അവളെ രക്ഷിക്കുക എന്നതാണ് പ്രധാനം അതിനു വേണ്ടത് ഞാൻ ചെയ്തു കഴിഞ്ഞു, അതിനു മുൻപ് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്, അതിനുശേഷം ഒന്നുകൂടി ഞാൻ വരും അപ്പോൾ എല്ലാ സത്യങ്ങളും ഞാൻ സ്വാതിയുടെ തുറന്നു പറയാം, അതു വരെ ഇവിടുത്തെ കാര്യങ്ങളൊക്കെ ചേട്ടൻ ഒന്ന് നോക്കണം,

അയാൾക്കെതിരെ ഒരു പരാതി ഞാൻ എഴുതി കൊണ്ടുവന്നിട്ടുണ്ട് അതിൽ സ്വാതി ഒപ്പിട്ടു കഴിഞ്ഞാൽ അതിൻറെ ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം, അതിനിവിടെ പോലീസ് സ്റ്റേഷനിലെ മറ്റും സഹായത്തിനായി ഒരാൾ വേണം, ചേട്ടൻ ഒന്ന് പോയി തിരക്കണം പിന്നെ ഞാൻ വരുന്നതുവരെ ഒരു കാരണവശാലും സത്യമറിയാതെ നോക്കണം, പിന്നെ ഞാൻ വരുന്നതിനു മുൻപ് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അവളുടെ വീട്ടിൽ ഉണ്ടായാൽ അതിനു സഹായമായി ചേട്ടൻ ഉണ്ടാവണം, ഇതൊക്കെ ചേട്ടനോട് നേരിട്ട് പറയാനാണ് ഞാൻ വന്നത്, ” അത് ഓർത്ത് വിഷമിക്കേണ്ട ഒരു സഹായമായി ഞാനുണ്ടാകും,

“അതുമതി ഈ പരാതി ചേട്ടൻ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി സ്വാതിയെ കൊണ്ട് കൊടുക്കണം, ഇപ്പോൾ വേണ്ട ഞാൻ പോയതിനു ശേഷം മതി, എനിക്ക് കുറച്ചു കാര്യം കൂടി ചെയ്യാൻ ഉണ്ട്, അവൻ മൊബൈൽ ഫോൺ എടുത്ത് അഷറഫിനെ നമ്പർ കോളിംഗ് ഇട്ടു, ” ഡാ സ്വാതി പരാതി ഒപ്പിടാൻ തയ്യാറായിട്ടുണ്ട്, ഇന്ന് വൈകുന്നേരം ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കും, ” ഒക്കെ അതു മതി ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം, പോലീസ് സ്റ്റേഷനിലെ എസ്ഐ യുടെ പേര് കൂടി ഒന്ന് വിളിച്ച് പറഞ്ഞാൽ മാത്രം മതി, ” അത് ഞാൻ ഏറ്റു ” എങ്കിൽ ബാക്കി കാര്യങ്ങൾ ഞാൻ ചെയ്തുകൊള്ളാം

“ഓക്കേ ഡാ ശരി, വിജയ് ഫോൺ വെച്ചു “ഞങ്ങളുടെ ഒരു കോമൺ ഫ്രണ്ട് ആണ്, ഇപ്പോൾ തിരുവനന്തപുരത്ത് കമ്മീഷണർ ആണ്, അവൻ കുറച്ച് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ചേട്ടൻ ഇന്ന് വൈകുന്നേരം തന്നെ സ്വാതിയെ കൊണ്ട് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കണം, ഞാനിപ്പോൾ സ്വാതിയെ അവളുടെ വീട്ടിൽ വിടുന്നില്ല, ഇവിടെ നിർത്തിയിട്ട് പോവുകയാണ്, ഈ പ്രൊസീജർ കഴിഞ്ഞിട്ട് ചേട്ടൻ സ്വാതിയെ കൊണ്ട് പോലീസ് സ്റ്റേഷനിൽ പോയി, അതിനുശേഷം വീട്ടിൽ കൊണ്ടുവന്നു വിട്ടാൽ മതി, വീട്ടിൽ സ്വാതിക്ക് എന്തെങ്കിലും ഗാർഹികപീഡനം വല്ലതും ഉണ്ടെങ്കിൽ അതും കൂടി ചേട്ടൻ ഒന്ന് തിരക്കണം,

ഇന്ന് ഒരു ചെറിയ സീൻ ഉണ്ടായിട്ടാണ് പറഞ്ഞത് , “അതൊക്കെ ഞാൻ നോക്കിക്കോളാം, ഇന്ന് സ്വാതിയെ വീട്ടിൽ വിടാതെ ഞാൻ ഇവിടെ നിർത്തി കൊള്ളാം, നാളെ പോലീസിന്റെ കാര്യങ്ങൾ അറിഞ്ഞിട്ടു മാത്രമേ സ്വാതിയെ വീട്ടിലേക്ക് വിടു, സാറെ പേടിക്കേണ്ട, അയാൾ ഉറപ്പു നൽകി തിരികെ സ്വാതിയുടെ അടുത്തേക്ക് വന്ന വിജയ് പറഞ്ഞു, ” സ്വാതി ഞാൻ പോവുകയാണ്, രണ്ടാഴ്ചയ്ക്കുശേഷം ഞാൻ ഒരിക്കൽ കൂടി വരാം, അപ്പോൾ ഞാൻ സ്വാദിഖ് ഒരു സന്തോഷ വാർത്തയുമായി ആണ് വരുന്നത്, വിജയ് പറഞ്ഞു “എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു, സ്വാതി വിജയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു

” എന്താണ് വിജയ് ചോദിച്ചു ദത്തൻ അവളോട് പറഞ്ഞ സത്യങ്ങൾ മുഴുവൻ അവൾ വിജയനോട് പറഞ്ഞു എല്ലാം കേട്ടപ്പോൾ “ഞാൻ ഉദ്ദേശിക്കുന്നതിലും വലിയ ഒരു പ്രതി ആണല്ലോ അയാൾ, “അതുകൂടി പരാതിയിൽ എഴുതാൻ പറ്റില്ല സാറേ, വേണു ചോദിച്ചു ” ഇല്ല അത് എഴുതിയാൽ ഒരു പക്ഷേ നമ്മൾ അയാളെ വ്യക്തിഹത്യ ചെയ്യാൻ വേണ്ടി കെട്ടിച്ചമച്ചുണ്ടാക്കിയ പരാതിയാണ് ഇത് എന്ന് പറഞ്ഞ് ആൾക്ക് കോടതിയിൽ രക്ഷപ്പെടാൻ ആകും, ഈ കേസിൽ പോലും ബലമില്ലാതെ ചിലപ്പോൾ മാറി പോകും, അതുകൊണ്ട് അതിന് വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ മുത്തശ്ശിയി കൊന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ നമ്മൾ നാലു പേരല്ലാതെ മറ്റാരും ഇപ്പോൾ ആ സത്യം അറിയേണ്ട വിജയ് പറഞ്ഞു,

സ്വാതിയുടെ മനസ്സിൽ ഒരു നീറ്റൽ ഉണ്ടായെങ്കിലും എവിടെയോ ഒരു പ്രതീക്ഷ നാമ്പെടുത്തു, എല്ലാവരോടും യാത്ര പറഞ്ഞ് പോകുന്നതിനു മുൻപ് വിജയുടെ കണ്ണുകൾ വേണിക്ക് വേണ്ടി ഒന്ന് പരതി, അത് അറിഞ്ഞു എന്ന പോലെ വാതിൽക്കൽ വേണി വന്നു ,വിജയുടെ മുഖത്തേക്ക് നോക്കി ,പോവുകയാണ് എന്നുള്ള ഒരു മൗനാനുവാദം ആയിരുന്നു അവൻറെ മുഖത്ത്, അറിയാതെ വേണിയും അവന്റെ മുഖത്തേക്ക് നോക്കി പോയി, തിരിച്ചുള്ള യാത്രയിൽ മുഴുവൻ എന്തുകൊണ്ടോ വേണിയുടെ മുഖമായിരുന്നു വിജയുടെ മനസ്സിൽ നിറയെ , രണ്ട് ദിവസം കൂടി കഴിഞ്ഞാണ് ആദിയെ ഡിസ്ചാർജ് ചെയ്യും എന്ന് പറഞ്ഞത്,

ഈ കാലയളവിൽ എല്ലാം പ്രിയ ആദിയുടെ അടുത്ത് വന്നിരുന്നു, ഹോസ്പിറ്റലിൽ അവൾ ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നു, ആദിയോട് അവൾ ഒരു കൊച്ചു കുട്ടിയെ എന്നപോലെ പരിചരിക്കുന്നത് വിജയ് ശ്രദ്ധിച്ചിരുന്നു,അവൻറെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അതേരീതിയിൽ അവന് വേണ്ടതെല്ലാം ചെയ്ത് അവനെ പരിപാലിച്ചു, ഒരു സുഹൃത്തിനുമപ്പുറം അവനോട് അവൾക്ക് എന്തോ ഒരു പ്രതിബദ്ധതയുള്ളതായി വിജയിക്ക് തോന്നിയിരുന്നു, പക്ഷേ അത് തന്റ തോന്നൽ മാത്രമായിരിക്കും എന്ന് വിജയ് പ്രത്യാശിച്ചു, അതിനുമപ്പുറം അങ്ങനെ ആയിരിക്കണമെന്ന് അയാൾ പ്രാർത്ഥിച്ചു,

ആദിയെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ടു വന്നതിനു ശേഷവും പ്രിയ ആദിയോട് കൂടുതൽ അടുപ്പം കാണിക്കുന്നതായി വിജയിക്ക് തോന്നിയതുകൊണ്ടാണ്, ഒരിക്കൽ പ്രിയയുടെ നേരിട്ട് സംസാരിക്കാം എന്ന് വിജയ് തീരുമാനിച്ചത് , അവനിപ്പോഴും എംബിബിഎസ് പഠിച്ചിറങ്ങി പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ മാത്രം ആയിരുന്നു അവൻറെ ഓർമ്മകളിൽ, “പ്രിയാ ഞാൻ ഒരു കാര്യം സീരിയസ് ആയിട്ട് നിന്നോട് സംസാരിക്കാൻ ആണ് വിളിച്ചത് മുഖവര ഇല്ലാതെ പറഞ്ഞു ” എന്താണ് വിജയ് പറ, ” ഞാൻ രണ്ടുമൂന്നു ദിവസങ്ങളായി നിന്നെ ശ്രദ്ധിക്കുകയാണ്, ആദിയോടുള്ള നിൻറെ പെരുമാറ്റത്തിൽ കൂടുതൽ അടുപ്പം എനിക്ക് തോന്നുന്നുണ്ട്,

ഒരു സുഹൃത്ത് എന്നതിനപ്പുറം നിൻറെ മനസ്സിൽ മറ്റെന്തെങ്കിലും സ്ഥാനം അവന് കൊടുത്തിട്ടുണ്ടോ? “എന്താ വിജയ് നീ അങ്ങനെ ചോദിച്ചത്? “നിനക്ക് ആദിയൊടുള്ള ഇന്റിമസി കണ്ടപ്പോൾ ഞാൻ അറിയാതെ ചോദിച്ചു പോയതാണ്, ചിലപ്പോൾ എന്റെ തെറ്റിദ്ധാരണയാകും,ഇനി ഒരിക്കലും നമ്മുടെ സൗഹൃദത്തിൽ ഒരു മങ്ങൽ ഏൽക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്, ഒരിക്കൽ ഹിമ അങ്ങനെ ചെയ്തത് കൊണ്ടാണ് നമ്മുടെ സൗഹൃദത്തിന് ഒരു മങ്ങലേറ്റത്, നമ്മുടെ സൗഹൃദത്തിന് ഇടയിൽ പ്രണയം കടന്നു വന്നതു കൊണ്ടാണ് ഒരിക്കൽ അങ്ങനെ സംഭവിച്ചത്,

ഇനി ഒരിക്കൽ കൂടി ആ തെറ്റ് ആവർത്തിക്കാൻ പാടില്ല, അതുകൊണ്ട് ഉള്ള പേടിയായിരിക്കും എനിക്ക്, അതുകൊണ്ടാണ് ഞാൻ നിന്നോട് ചോദിക്കുന്നത് , “വിജയ് ഞാൻ നിന്നോട് പോലും പറയാതിരുന്ന ഒരു കാര്യമാണിത് ആദിയെ ഹിമ ഇഷ്ടപ്പെടുന്നതിന് മുൻപ് തന്നെ എനിക്ക് ഇഷ്ടമായിരുന്നു, അതിനും എത്രയോ മുൻപേ ഞാൻ അവനെ സ്നേഹിച്ചു തുടങ്ങിയിരുന്നു, പഠിക്കുന്ന കാലം മുതലേ, ആരാധനയായിരുന്നു എനിക്ക് അവനോട്, പിന്നീട് എപ്പോഴാണ് പ്രണയമായി മാറി എന്ന് അറിയില്ല, തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല, പക്ഷേ ഹിമയും ആദിയും തമ്മിൽ ഇഷ്ടത്തിലാണ് എന്നറിഞ്ഞപ്പോൾ,

എൻറെ മനസ്സിൻറെ ഉള്ളിൽ കല്ലുകെട്ടി ഞാൻ മൂടി ഒരു ഇഷ്ടം ആയിരുന്നു അത്, ആദിയെ ഹിമ വേണ്ടെന്ന് വെച്ചപ്പോൾ അവൻ വീണ്ടും ഒറ്റയ്ക്ക് ആണെന്നറിഞ്ഞപ്പോൾ ആ ഇഷ്ടം വീണ്ടും ഉടലെടുത്തു, പക്ഷേ ഒരു പ്രണയം നഷ്ടപ്പെട്ട ഇനി ഒരിക്കലും പ്രണയിക്കുന്നില്ല എന്ന് പറഞ്ഞു വാശി പിടിച്ചു നിൽക്കുന്ന ആദിയയോടെ ഒരിക്കൽ പോലും ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല, പക്ഷെ ഇപ്പൊ അവനോടുള്ള സ്നേഹം എത്ര മറച്ചു പിടിച്ചാലും പുറത്തു വരുന്നു, ആ നിമിഷം മുതൽ അതിനും എത്രയോ മുമ്പ് ഞാൻ അവനെ സ്നേഹിക്കാൻ തുടങ്ങി, ഇനിയെങ്കിലും എനിക്ക് അവനോടു സത്യം തുറന്നു പറയണം,

പ്രവർത്തികളിൽ നിന്നും അവന് മനസ്സിലാകും എങ്കിൽ അങ്ങനെ, എല്ലാം തുറന്നു പറയണം എങ്കിൽ അങ്ങനെ, ഇനി ഞാൻ പിന്നോട്ട് പോകില്ല, ആർക്കും ഇനി അവനെ വിട്ടു കൊടുക്കില്ല, എനിക്ക് സ്വന്തമാക്കണം ,സ്വന്തമാക്കിയ പറ്റൂ , ഒരിക്കൽ കൂടി അവനെ നഷ്ടപ്പെട്ടാൽ ഒരു പക്ഷേ ഇനി എനിക്ക് ഒരിക്കലും സ്വബോധത്തോടെ ജീവിക്കാൻ കഴിയില്ല, പ്രിയയുടെ മറുപടി വിജയ് വല്ലാതെ ഞെട്ടിച്ചു കളഞ്ഞു, എന്തുചെയ്യണമെന്നറിയാതെ വിജയ് ആകെ ധർമസങ്കടത്തിലായി ഒരുവശത്ത് പ്രിയപ്പെട്ട കൂട്ടുകാരി, മറുവശത്ത് സ്വന്തം കൂടെപ്പിറപ്പിനെ പോലെ കാണുന്ന ആദി ചങ്ക്‌ പറിച്ചു സ്നേഹിച്ച പെൺകുട്ടി താൻ ആരുടെ കൂടെ നിൽക്കും, (തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 22