Tuesday, January 21, 2025
LATEST NEWSSPORTS

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി എംബാപ്പെ

പാരിസ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി പിഎസ്ജിയുടെ എംബാപ്പെ. ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എംബാപ്പെ മറികടന്നു.

എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അല്ലാതെ മറ്റൊരു താരം പട്ടികയിൽ ഒന്നാമതെത്തുന്നത്. 2022-23 സീസണിൽ എംബാപ്പെയ്ക്ക് 128 മില്യൺ ഡോളറാണ് പ്രതിഫലമായി ലഭിക്കുക. 120 മില്യൺ യൂറോ ശമ്പളമുള്ള മെസി രണ്ടാം സ്ഥാനത്തും 100 മില്യൺ യൂറോയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാമതുമാണ്. 
നെയ്മർ നാലാം സ്ഥാനത്താണ്.