Friday, January 10, 2025
LATEST NEWSTECHNOLOGY

എർട്ടിഗയുടെ വില വര്‍ധിപ്പിച്ച് മാരുതി

ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി തങ്ങളുടെ മോഡലായ എര്‍ട്ടിഗയുടെ വില വർധിപ്പിച്ചു. 6,000 രൂപയുടെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എർട്ടിഗയുടെ എല്ലാ വകഭേദങ്ങൾക്കും വർധനവ് ബാധകമാവും.

എർട്ടിഗയുടെ എല്ലാ വേരിയൻറ്റുകളിലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ഹിൽ ഹോൾഡ് അസിസ്റ്റും നൽകുന്നതിനാലാണ് ഇപ്പോഴത്തെ വില വർധനവ്. നേരത്തെ ഈ ഫീച്ചറുകൾ ഓട്ടോമാറ്റിക്, ടോപ്പ് ഏൻഡ് മാനുവൽ ട്രിമ്മുകളിൽ മാത്രമാണ് നൽകിയിരുന്നത്.

വില വർധിപ്പിച്ചതോടെ 8.41 ലക്ഷം രൂപയായിരിക്കും മോഡലിന്റെ എക്സ് ഷോറൂം വില.5 സ്പീഡ് മാനുവൽ ഗിയർ ബോക്സും 6 സ്പീഡ് ടോർക്ക് ഓട്ടോമാറ്റിക് കൺവെർട്ടറുമാണ് എർട്ടിഗയിൽ ഒരുക്കിയിരിക്കുന്നത്.