Wednesday, January 22, 2025
LATEST NEWSSPORTS

ടി-20കളിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡ് മാർട്ടിൻ ഗപ്റ്റിലിന്

ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് വീണ്ടും മാർട്ടിൻ ഗപ്റ്റിലിന്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ഗപ്റ്റിൽ ഈ റെക്കോർഡ് വീണ്ടും തൻ്റെ പേരിലാക്കി. ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിതിനെക്കാൾ അഞ്ച് റൺസ് മാത്രം പിന്നിലായിരുന്നു ഗപ്റ്റിൽ. . മത്സരത്തിൽ 15 റൺസ് നേടാൻ താരത്തിനു സാധിച്ചു. നിലവിൽ രോഹിത്തിന് 3487 റൺസും ഗപ്റ്റിലിന് 3497 റൺസുമാണുള്ളത്.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ 64 റൺസ് നേടിയാണ് രോഹിത് ഗപ്റ്റിലിനെ മറികടന്ന് ഒന്നാമതെത്തിയത് .