Friday, January 17, 2025
LATEST NEWSSPORTS

വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്ല്യാൺ

ഗോകുലം കേരളയുടെ മനീഷ കല്യാൺ വിദേശ ക്ലബിലേയ്ക്ക്. സൈപ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിനായാണ് ഇനി മനീഷ കളിക്കുന്നത്. അപ്പോളോൺ ലേഡീസുമായി മനീഷ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ്ബാണ് അപ്പോളോൺ. ഇതോടെ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ മാറും.

കഴിഞ്ഞ മൂന്ന് സീസണുകളിലായി ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ . കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ 14 ഗോളുകളാണ് 20 കാരിയായ താരം നേടിയത്. ഗോകുലം കേരളയ്ക്കൊപ്പം രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടങ്ങൾ മനീഷ നേടിയിട്ടുണ്ട്. എഎഫ്സി കപ്പിലും ഗോകുലത്തിൻ വേണ്ടിയും മനീഷ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീമിലെ പ്രധാന കളിക്കാരി കൂടിയായിരുന്നു മനീഷ. ബ്രസീലിനെതിരെയും മനീഷ ഗോളുകൾ നേടിയിട്ടുണ്ട്. സേതു എഫ്.സിക്ക് വേണ്ടിയും മനീഷ മുമ്പ് കളിച്ചിട്ടുണ്ട്.