Saturday, January 24, 2026
LATEST NEWSTECHNOLOGY

ഇന്ത്യയുടെ അഭിമാനം മംഗൾയാന് വിട;പേടകവുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടു

ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. ‘മംഗൾയാൻ’ പേടകത്തിന്‍റെ ബാറ്ററി പൂർണ്ണമായും തീർന്നുവെന്നാണ് വിശദീകരണം. ഇതോടെ, ഇന്ത്യയുടെ ആദ്യ ഇന്‍റർപ്ലാനറ്ററി ദൗത്യമായ മംഗൾയാൻ എട്ട് വർഷത്തെ സേവനം പൂർത്തിയാക്കി വിടപറയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ 5 നാണ് പിഎസ്എൽവി-സി 25 ഉപയോഗിച്ച് വിക്ഷേപിച്ചത്. 2014 സെപ്റ്റംബർ 24 ന്, മോം(MOM) ബഹിരാകാശ പേടകം അതിന്‍റെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചു.

നിലവിൽ, മംഗൾയാൻ ബഹിരാകാശ പേടകത്തിൽ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂർണമായും തീർന്നുവെന്നും ഇതോടെ ഇതുമായി ബന്ധപ്പെട്ട ബന്ധം പൂർണമായും നഷ്ടപ്പെട്ടുവെന്നും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വൃത്തങ്ങൾ അറിയിച്ചു.