Saturday, January 18, 2025
LATEST NEWSSPORTS

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ

പ്രീമിയർ ലീഗിലെ ഏറ്റവും വലിയ രണ്ട് ക്ലബുകൾ പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ന് പ്രീ-സീസൺ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്നു. തായ്ലൻഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരും. പ്രീ സീസണിലെ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്.

എറിക് ടെൻഹാഗിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ആദ്യ മത്സരമാണിത്. പ്രീ-സീസൺ പരിശീലനം ആരംഭിച്ച് കുറച്ച് ദിവസങ്ങൾ മാത്രം ആയതിനാൽ, ഫിറ്റ്നസ് ആയിരിക്കും ഇരു ടീമുകളും ഫലത്തേക്കാൾ കൂടുതൽ പ്രതീക്ഷിക്കുന്നത്. സീസണിലെ ലിവർപൂളിന്‍റെ ഏറ്റവും വലിയ സൈനിംഗായ നൂനസ് ഇന്ന് കളത്തിലിറങ്ങിയേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏക സൈനിംഗ് ആയ മലാസിയയും കളത്തിലുണ്ടാകും.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പമില്ല. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് മത്സരം നടക്കും.