Friday, January 10, 2025
LATEST NEWSSPORTS

വൂള്‍വ്‌സിനെ തകർത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തി. ഏഴാം റൗണ്ടിൽ അവർ വൂള്‍വ്‌സിനെ 3-0ന് തോൽപ്പിച്ചു. ജാക്ക് ഗ്രീലിഷ്, എർലിംഗ് ഹാലൻഡ്, ഫിൽ ഫോഡൻ എന്നിവരാണ് സ്കോർ ചെയ്തത്. ആദ്യ മിനിറ്റിൽ തന്നെ ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. സീസണിൽ ഗ്രീലീഷിന്‍റെ ആദ്യ ഗോളായിരുന്നു ഇത്. 16-ാം മിനിറ്റിൽ ഹാലാൻഡ് ലീഡ് നേടി.

69-ാം മിനിറ്റിൽ ഫിൽ ഫോഡൻ ഗോള്‍പട്ടിക തികച്ചു. നേഥന്‍ കോളിൻസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ വൂള്‍വ്‌സ് 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. ഏഴ് കളികളിൽ നിന്ന് 17 പോയിന്‍റുമായി സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ആറ് പോയിന്‍റുള്ള വൂള്‍വ്‌സ് 16-ാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല സതാംപ്ടണിനെ തോൽപ്പിച്ചു. ജേക്കബ് റാംസിയാണ് വില്ലയുടെ ഏക ഗോൾ നേടിയത്.