മനം പോലെ മംഗല്യം : ഭാഗം 34
എഴുത്തുകാരി: ജാൻസി
“ശിവാനി ” ആ ശബ്ദം അവളുടെ കർണ്ണപടത്തിൽ വന്നു പതിച്ചു… ഒരു ഞെട്ടലോടെ ശിവ ആ ശബ്ദത്തെ തിരിച്ചറിഞ്ഞു.. “അഥിതി “!!!!!!!!!!😳😳😳😳 “വൗ… ഗ്രേറ്റ്… ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നീ എന്റെ ശബ്ദത്തെ തിരിച്ചറിഞ്ഞല്ലോ… മിടുക്കി.. ” ശിവ എഴുന്നേൽക്കാൻ ശ്രമിച്ചു.. പക്ഷേ ബാലൻസ് കിട്ടാതെ കൈ തെന്നി പോയി.. “വേണ്ട നീ എഴുന്നേൽക്കണ്ട…. എനിക്ക് പറയാൻ ഉള്ളത്.. കേട്ടിട്ട്… നീ മേലോട്ട് പോയാൽ മതി.. ” അഥിതി ശിവയുടെ അടുത്ത് പോയി ഇരുന്നു.. “എന്തിനാ ശിവാനി നീ ഞങളുടെ ഇടയിലേക്ക് ഇടിച്ചു കയറി വന്നത്.. എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നുണ്ടായിരുന്നോ..
ഞാൻ നിന്നോട് പല ആവൃത്തി പറഞ്ഞതല്ലേ ദേവ് എന്റെ ആണ് എന്ന്.. എനിക്ക് മാത്രം സ്വന്തം ആണെന്ന്… പിന്നെയും നീ എന്തിനാ അറിഞ്ഞു കൊണ്ട് ഞങ്ങളുടെ ഇടയിൽ വന്നത്… അതു കൊണ്ടല്ലേ ഇപ്പൊ ഈ നടു റോഡിൽ ചോരയിൽ കുളിച്ചു കിടക്കേണ്ടി വന്നത്… പാവം… നിനക്ക് അത്രയ്ക്ക് ഇഷ്ട്ടമാ ദേവിനെ അല്ലേ.. അതുകൊണ്ടാണല്ലോ ദേവിനു അപകടം പറ്റി എന്ന് അറിഞ്ഞപ്പോൾ തന്നെ ചാടി ഇറങ്ങിയത്.. പാവം… ” ശിവയുടെ ദേഹം വിറച്ചു… എന്തോ പറയാൻ ആയി ചുണ്ട് ചലിച്ചു.. മൂക്കിലുടെ ചോര ഒഴുകി… “ഞാൻ എന്റെ ദേവിനെ കൊല്ലുമോ.. അവൻ പോയാൽ പിന്നെ ഞാൻ കാണുമോ…
ഞങളുടെ ഇടയിലെ തടസ്സം ഇപ്പൊ നീയാണ്.. എന്റെയും ദേവിന്റെയും ഇടയിൽ ആരു തടസമായി വന്നാലും അവരെ ഞാൻ ഇല്ലതാക്കേണ്ടി വന്നാൽ ഇല്ലതാക്കും.. അതുകൊണ്ടാണ് ശങ്കർ നാഥ ഈ ലോകത്തോട് വളരെ പെട്ടന്ന് വിട പറഞ്ഞത്.. നിനക്ക് അറിയാമോ.. ദേവിനെ എനിക്ക് തരണം എന്ന് പറഞ്ഞു ഞാനും എന്റെ അച്ഛനും അവരുടെ വീട്ടിൽ പോയി.. പക്ഷേ അന്ന് അയാൾ ഞങ്ങളോട് പറഞ്ഞ മറുപടി എന്താന്നോ ദേവിനു ഇഷ്ട്ടം നിന്നെയാണ്.. അവന്റെ ഇഷ്ട്ടം എന്തോ അതു ഞാൻ നടത്തി കൊടുക്കും എന്ന്..
ആ നിമിഷം ഞാൻ തിരുമാനിച്ചതാ അയാളുടെ അവസാനം ഉടൻ ഉണ്ടാകുമെന്നു.. പിന്നെയും പലതവണ ഞാൻ ദേവിന്റെയും ശങ്കറിന്റെയും പുറകേ നടന്നു.. അവർക്ക് രണ്ടുപേർക്കും നിന്നെ മതി എന്ന്… അപ്പോൾ ഞാൻ ആരായി… വെറും…. ശിവയുടെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി.. ശിവയുടെ കവിളിൽ തട്ടി.. ” no no no നീ മരിക്കാൻ സമയം ആയിട്ടില്ല… ഇനിയും കുറച്ചു ടൈം കൂടെ ഉണ്ട്… അഥിതി തുടർന്നു “ദേവ് നിനക്ക് വാങ്ങി തന്ന കാറിൽ വച്ച് തന്നെ നിന്നെ കൊല്ലാൻ ആയിരുന്നു എന്റെ ഉദ്ദേശം.. പക്ഷേ അവിടെ പെട്ടത് ശങ്കർ ആയി പോയി.. എങ്കിലും ഞാൻ ഹാപ്പി…
എനിക്കും ദേവിനും എതിരു നിന്ന ഒരാൾ സ്വാഹാ… അടുത്ത ഊഴം നിന്റെ ആയിരുന്നു.. നിന്റെ അന്ത്യം എന്റെ കൈ കൊണ്ട് വേണം എന്നുള്ളത് എന്റെ ചിരകാല അഭിലാഷം ആയിരുന്നു.. അതു ഇന്ന് ഈ നിമിഷം നടന്നിരിക്കുന്നു… thank God.. എന്നാൽ ഇനി മോളു ഉറങ്ങിക്കോ.. ഭാഗ്യം ഉണ്ടെങ്കിൽ നമ്മുക്ക് സ്വർഗത്തിൽ വച്ചു കാണാം… happy RIP.. ” അഥിതി അവിടെ നിന്നും നടന്നു അകലുന്നത് ശിവ മങ്ങലോടെ കണ്ടു.. ചുണ്ടിൽ ദേവേട്ടാ എന്ന പേരും മന്ത്രിച്ചു… ശിവയുടെ കണ്ണുകൾ പതിയെ അടഞ്ഞു.. —————————————————— വരുണും മരിയയും ദേവിനെ കാണാൻ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി ശിവയുടെ സ്കൂട്ടർ മറിഞ്ഞു കിടക്കുന്നതു കണ്ടു വണ്ടിയിൽ നിന്നും ഇറങ്ങി…
അല്പം മാറി ചോരയിൽ കുളിച്ചു കിടക്കുന്ന ശിവയെ കണ്ടു മരിയയും വരുണും അവിടേക്ക് ഓടി.. “ശിവ.. മോളെ ശിവ… കണ്ണ് തുറക്ക്. ശിവ” മരിയ അലറി കരഞ്ഞു.. “മരിയ വേഗം ശിവാനിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. ബ്ലഡ് കുറെ പോയിട്ടുണ്ട്.. വേഗം എടുക്ക്.. ” വരുണും മരിയയും ശിവയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. “മരിയ നീ ഇടക്ക് ഇടക്ക് ശിവാനിയുടെ പൾസ് ചെക്ക് ചെയ്യണം ” വരുൺ മരിയയോട് പറഞ്ഞു.. “ആഹാ.. ശരി.. കുറച്ചു കൂടെ വേഗം പോ.. വരുണേട്ടാ.. ” മരിയ ശിവയുടെ കൈ പിടിച്ചു ഇടക്ക് ഇടക് പൾസ് ചെക്ക് ചെയ്തു കൊണ്ടിരുന്നു.. ഹോസ്പിറ്റലിൽ എത്തി.. ശിവയെ നേരെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി.. വരുണും മരിയയും പുറത്തു നിന്നു.. വരുൺ മരിയയെ ആശ്വസിപ്പിച്ചു..
“വരുണേട്ടാ ദേവ് ചേട്ടൻ.. ” മരിയ ചോദിച്ചു.. “നീ ഇവിടെ നിൽക്കുന്നു ഞാൻ പോയി അന്വേഷിച്ചിട്ട് വരാം. ” അതും പറഞ്ഞു വരുൺ തിരിഞ്ഞതും ദേവ് അവരുടെ അടുത്തേക്ക് ഓടി പിടച്ചു വരുന്നത് കണ്ടു രണ്ടു പേരും ഇടി വെട്ടേറ്റ പോലെ നിന്നു. “ദേവ്… നീ…. നിനക്ക്… ആക്‌സിഡന്റ്.. “വരുൺ വാക്കുകൾ കിട്ടാതെ പരാതി.. “ശിവാനി… എന്റെ ശിവാനി.. എന്തിയെ.. ” ദേവ് വരുണിനെ തള്ളി മാറ്റി icu വിലേക്കു ഓടി.. “ദേവ്.. ” വരുൺ ദേവിനു പുറകേ വന്നു പിടിച്ചു നിർത്തി… “വരുൺ… എന്റെ ശിവാനി… അവൾക്കു.. എന്തെങ്കിലും പറ്റുമോ ” ദേവിന്റെ കണ്ണിൽ നിന്നും കണ്ണീർതുള്ളികൾ അനുസരണ ഇല്ലാതെ ഒഴുകി ഇറങ്ങി..
“ഇല്ല ദേവ്.. ഒന്നും പറ്റില്ല.. നീ തളരാതെ.. ” വരുൺ ദേവിനെ ആശ്വസിപ്പിച്ചു.. “ദേവ് ചേട്ടനു ആക്‌സിഡന്റ് പറ്റിയിലേ ” മരിയ അതിശയം നിറഞ്ഞ സംശയത്തോടെ ചോദിച്ചു… “ആക്‌സിഡന്റ്… എനിക്കോ.. ” ദേവ് അതിശയത്തോടെ ചോദിച്ചു.. വരുണും മരിയയും മുഖത്തോട് മുഖം നോക്കി.. “എന്താ.. ” ദേവ് അവരുടെ മുഖഭാവം കണ്ടു തിരക്കി… വരുണും മരിയയും നടന്ന സംഭവങ്ങൾ പറഞ്ഞു.. അതുകേട്ടു ദേവ് അന്തിച്ചു… “ഇല്ല.. എനിക്ക് ആക്‌സിഡന്റ് ഒന്നും പറ്റിയില്ല.. എനിക്ക് ഒരു കാൾ വന്നു… ശിവാനിക്ക് ആക്സിഡന്റ് പറ്റി സീരിയസാണ് ഹോസ്പിറ്റലിൽ എത്രയും വേഗം എത്താൻ പറഞ്ഞു. ഞാൻ ശിവാനിയെ ഫോൺ ചെയ്തപ്പോൾ ഫോൺ സ്വിച്ച് ഓഫ്…
ആ നിമിഷം ഓഫീസിൽ നിന്നും ഇറങ്ങി ഇങ്ങോട്ടേക്ക് പാഞ്ഞു…. ” മൂന്ന് പേരും ഒന്നും മനസിലാവാതെ മുഖത്തോട് മുഖം നോക്കി.. ഡോക്ടർ പുറത്തേക്കു വന്നു മൂന്നു പേരും ഡോക്ടറിനു അടുത്തേക്ക് ചെന്നു.. “ഡോക്ടർ എന്റെ ശിവാനി… ” “നിങ്ങൾ..? “ഞാൻ ശിവാനിയുടെ ഹസ്ബൻഡ് ആണ്. ദേവ്. ” “Look Mr. Dev… ഞാൻ പറയുന്ന കാര്യം അല്പം ക്ഷമയോടെ കേൾക്കണം.. ” ദേവ് ഡോക്ടറുടെ വാക്കുകൾ ദേവിന്റെ ഉള്ളിൽ ഭയം നിഴലിപ്പിച്ചു.. “എന്താ ഡോക്ടർ.. എന്ത് പറ്റി ” വരുൺ തിരക്കി.. “നല്ല വീഴച ആണ് സംഭവിച്ചിരിക്കുന്നത്…. തലക്കാണ് പരുക്ക്… അൽപ്പം ആഴത്തിൽ മുറിവ് ഉള്ളതുകൊണ്ട് തന്നെ ബ്ലഡ് കുറെ നഷ്ട്ടപ്പെട്ടു.
സമയത്തു ഇവിടെ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു. പക്ഷേ ഇനി ഉള്ള കാര്യങ്ങൾ…. ഞങ്ങൾക്ക് എന്തെങ്കിലും പറയണം എന്നുണ്ടെങ്കിൽ 24 മണിക്കൂർ കഴിഞ്ഞെ സാധിക്കു.. so don’t be upset.. be postive.. ” ദേവിന്റെ ശബ്ദം ഇടറി “ഡോക്ടർ എനിക്ക് ഒന്ന് കാണാൻ പറ്റുമോ… ഒരു വട്ടം പ്ലീസ്..ഡോക്ടർ ” “Sorry dev.. ഇപ്പോൾ അകത്തേക്ക് പോകാൻ സാധിക്കില്ല.. be patience.. see her tommorrow.. ” ഡോക്ടർ പോയി.. ദേവിനു ദേഹം തളരുന്നത് പോലെ തോന്നി കസേരയിലേക്ക് ഇരുന്നു…. വരുണും മരിയയും അവനോടൊപ്പം ഇരുന്ന് ആശ്വസിപ്പിച്ചു… വരുൺ ശിവയുടെ വീട്ടിൽ അറിയിച്ചു ഹരിയും ദേവികയും ഹോസ്പിറ്റലിൽ എത്തി.
24 മണിക്കൂർ നേരത്തെ ഒബ്സർവേഷൻ ശേഷം.. ദേവ് ആധിയോടെ icu വിനു മുൻപിൽ അങ്ങോട്ടു ഇങ്ങോട്ടു നടക്കാൻ തുടങ്ങി. എല്ലാവരും റിസൾട്ടിനായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു… ഡോക്ടർ പുറത്തേക്കു വന്നതും എല്ലാവരും ഡോക്ടറിന് അടുത്തേക്ക് ചെന്നു… “ദേവ്… i am sorry… ഞങ്ങൾക്ക് ശിവാനിയുടെ ജീവൻ തിരിച്ചു തരാൻ കഴിഞ്ഞു എങ്കിലും… ” ഡോക്ടർ ദേവിന്റെ മുഖഭാവം കണ്ടു തോളിൽ കൈ വച്ചു.. “ശിവാനി ഇതു വരെ ബോധാവസ്ഥയിലേക്ക് വന്നിട്ടില്ല..She hasn’t responded to anything yet.. ” “എന്താ ഡോക്ടർ പറഞ്ഞു വരുന്നത് ” ദേവിന്റെ കണ്ണുകൾ നിറഞ്ഞു. “I mean…. She is currently in coma stage… ”
ദേവിനു ശരീരത്തിന്റെ ഭാരം കുറയുന്ന പോലെ തോന്നി… താഴേക്കു വീഴാതിരിക്കാൻ വരുണിന്റെ കൈയിൽ മുറുകെ പിടിച്ചു… ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ട്.. പക്ഷേ ദേവിന്റെ ചെവിയിൽ ഒരു മുഴക്കം മാത്രമേ ഉള്ളു… വരുൺ ദേവിനെ കസേരയിലേക്ക് ഇരുത്തി.. വരുൺ ഡോക്ടറോട് സംസാരിച്ചു. “ഡോക്ടർ ഇനി എന്ത് ചെയ്യണം നോർമൽ സ്റ്റേജിലേക്ക് എത്താൻ….. എന്തെങ്കിലും ട്രീറ്റ്‌മെന്റ്…. ” വരുൺ ചോദിച്ചു “ട്രീറ്റ്മെന്റ് പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ല വരുൺ… ചിലപ്പോൾ കുറച്ചു മണിക്കൂർ.. ചിലപ്പോൾ മാസങ്ങൾ..sometimes it takes years… but its depending on how we handle them…”
“ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ ഉള്ള വക ഉണ്ട് അല്ലേ ഡോക്ടർ ശിവാനി നോർമൽ സ്റ്റേജിലേക്ക് എത്തും എന്ന് ” മരിയ ചോദിച്ചു.. ” definitely….. coma stage is like a sleeping stage. she can heard….. but can’t response it…എപ്പോഴും സന്തോഷം നൽകുന്ന കാര്യം മാത്രം പറയുക.. keep her mind always happy …. നെഗറ്റീവ് വാക്കുകൾ പ്രവർത്തികൾ ഒന്നും ശിവാനിയുടെ മുന്നിൽ വെച്ചു ചെയുകയോ പറയുകയോ ചെയ്യരുത്… ചിലപ്പോൾ അത് പോസറ്റീവിനേക്കാൾ ഉപരി… നെഗറ്റീവ് എഫക്ട് ആകും നൽകുന്നത്… ” “ഞങ്ങൾ പറയുന്ന കാര്യങ്ങൾ ശിവ കേൾക്കുന്നു എന്ന് ഞങ്ങൾ എങ്ങനെ മനസ്സിലാകും ” മരിയ ചോദിച്ചു “ഈ സ്റ്റേജിൽ ഉള്ളവരിൽ സാധാരണയായി കണ്ടു വരുന്നത്..
നമ്മൾ പറയുന്നതിന് കണ്ണുനീരിൽ കൂടി ആണ് react ചെയുന്നത്.. അതായത്…. അവർ കണ്ണടച്ച് കിടക്കുകയാണെങ്കിലും നമ്മൾ അവരോട് സംസാരിക്കുമ്പോൾ അതിനു മറുപടി ആയി അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വരും.. ചിലപ്പോൾ ചിലരിൽ അങ്ങനെയും response കാണിക്കണം എന്നില്ല.. its diffrent from person to person… anyway think postive and pray to god…ഇങ്ങനെ ഉള്ള അവസരത്തിൽ പലപ്പോഴും ശാസ്ത്രവും മെഡിക്കൽ ഫീൽഡും നിസഹായരായി പോകാറുണ്ട്… അവിടെ നിങ്ങൾക്കും ഞങ്ങൾക്കും ആശ്വാസം തരുന്നത് മുകളിൽ ഇരിക്കുന്ന ദൈവം ആണ്….. so be positive” അതും പറഞ്ഞു ഡോക്ടർ പോയി..
തകർന്നു തളർന്നു ഇരിക്കുന്ന ദേവിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ആർക്കും അറിയില്ല….അച്ഛൻ മരിച്ച മുറിവ് ഉണങ്ങി തീർന്നില്ല.. അപ്പോഴേക്കും അടുത്തത്.. വരുണും മരിയയും നിർബന്ധിച്ച ദേവിനെ കഴിപ്പിക്കാൻ നോക്കി.. ഒടുവിൽ അവരുടെ നിര്ബദ്ധത്തിനു വഴങ്ങി കുറച്ചു വെള്ളം കുടിച്ചു.. വരുൺ മരിയയെയും ഹരിയേയും ദേവികയെയും വീട്ടിലേക്കു പറഞ്ഞു വിട്ടു… വരുൺ ദേവിനു ഒരു കൂട്ടായി അവനോടൊപ്പം നിന്നു… ഡോക്ടർ ടെസ്റ്റ് റിസൾട്ട് പരിശോധന കഴിഞ്ഞു icu വിൽ നിന്നും ഇറങ്ങിയപ്പോൾ ദേവ് ഡോക്ടറോട് പറഞ്ഞു “ഡോക്ടർ എനിക്ക് എന്റെ ശിവയെ ഒന്ന് കാണണം പ്ലീസ്.. ”
“ഓക്കേ ദേവ്.. icu ആണ് അധികം സമയം അവിടെ നില്കാൻ പറ്റില്ല.. ” “എനിക്ക് ശിവാനിയെ ഒന്ന് കണ്ടാൽ മതി ” “ഓക്കേ.. സിസ്റ്റർ ദേവിനെ അകത്തേക്ക് കൊണ്ട് പോകു ” ഡോക്ടർ പറഞ്ഞ പോലെ സിസ്റ്റർ ദേവിനെ കൊണ്ട് അകത്തേക്ക് പോയി.. ശിവയുടെ അടുത്തേക്ക് എത്തും തോറും ദേവിന്റെ ഹൃദയതുടിപ്പ് പഴയ പോലെ കൂടുന്നതായി അവൻ അറിഞ്ഞു… നടന്നു നടന്നു ഒടുവിൽ അവൻ ശിവയുടെ അടുത്തെത്തി.. തലയിൽ വെള്ള തുണി കൊണ്ട് മുറിവുകൾ കെട്ടി പൊതിഞ്ഞു വച്ചിട്ടുണ്ട്.. അതിൽ വച്ചിരിക്കുന്ന പഞ്ഞിയുടെ കനത്തിൽ നിന്നും തന്നെ അറിയാം മുറിവിന്റെ ആഴം.. ദേവ് ശിവയുടെ മുഖത്തേക്ക് നോക്കി..
മുഖത്തെ ക്ഷീണം ഒഴിച്ചാൽ… അവളുടെ മുഖത്തേ നിഷ്കളങ്കത്വത്തിനു ഒരു മങ്ങലും ഇട്ടിട്ടില്ല.. ആ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്ന് പോയി ദേവ്…. അവർ ഒന്നിച്ചുള്ള ഓർമ്മകൾ അവന്റെ ഉള്ളിൽ തികട്ടി വന്നു…. ദേവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ശിവയുടെ അടുത്ത് വന്നിരുന്നു.. അവളുടെ വലതു കൈ ദേവിന്റെ കൈകൾക്കുള്ളിൽ മുറുകെ പിടിച്ചു… ശിവയുടെ കൈകളിൽ മുത്തി.. ദേവിന്റെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ ഒഴുകി ശിവയുടെ കൈകളിൽ പതിച്ചു.. “ശിവാനി ഈ ലോകത്തു എനിക്ക് നീ മാത്രമേ ഉള്ളു… നീ ഇല്ലേ ഞാൻ ഇല്ല… എനിക്ക് വേണ്ടി ഒന്ന് കണ്ണ് തുറക്ക് ശിവനികുട്ടി…
നിന്നെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല…. ശിവാനി… ” ദേവിന്റെ കണ്ണിൽ നിന്നും വീണ കണ്ണീർ തുള്ളികൾ ശിവാനിയുടെ കൈകളിലൂടെ ഊർന്നിറങ്ങി.. “സിസ്റ്റർ… സിസ്റ്റർ… ദേ ശിവാനി കൈകൾ അനക്കി.. അവൾ എന്റെ കൈയിൽ പിടിച്ചു… അവളുടെ കൈ അനങ്ങി സിസ്റ്റർ.. ഒന്ന് നോക്ക് ” ദേവ് ശിവയുടെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു “സാർ.. ഇല്ല.. മാഡത്തിന്റെ കൈ ചലിച്ചിട്ടില്ല… സിറിന് തോന്നിയതാണ്.. ” “അല്ല സിസ്റ്റർ സത്യം ആയിട്ടും ശിവാനിയുടെ കൈകൾ അനങ്ങി.. ” ദേവ് പ്രതീക്ഷയോടെ പറഞ്ഞു.. “ഇല്ല സാർ.. തോന്നിയതാണ്…
സിറിന്റെ വൈഫെന് പെട്ടന്ന് സുഖം ആകും… പേടിക്കണ്ട.. സോറി സാർ…സാറിന് അനുവദിച്ച സമയം തീർന്നു.. ഇനി ഇവിടെ നില്കാൻ പറ്റില്ല… അതുകൊണ്ട്.. ” ദേവിന്റെ അവസ്ഥ കണ്ടു സിസ്റ്ററിനു വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല….ദേവ് ശിവയുടെ കയ്യിലും നെറുകയിലും മുത്തി… മനസില്ലാമനസോടെ റൂം വിട്ടു പുറത്തേക്കു ഇറങ്ങി… റൂമിന്റെ അടുത്തെത്തിയതും ദേവ് ഒന്ന് കൂടെ ശിവയെ തിരിഞ്ഞു നോക്കി… വേഗം ദേവിന്റെ പഴയ ശിവ ആയിട്ടു വരണേ എന്നാ അർത്ഥത്തിൽ… ദേവ് പോയതും ശിവയുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ ഒഴുകി തുടങ്ങിരുന്നു..
❣️❣️❣️❣️❣️❣️ (തുടരും )