Saturday, January 18, 2025
LATEST NEWSSPORTS

മലേഷ്യ മാസ്റ്റേഴ്‌സ്: സിന്ധു കശ്യപ് പ്രണീത് എന്നിവർ രണ്ടാം റൗണ്ടില്‍

ലോക ഏഴാം നമ്പർ താരമായ സിന്ധുവിനെതിരെ ബിംഗ് ജിയാവോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരം ഒരു മണിക്കൂർ നീണ്ടുനിന്നു. കഴിഞ്ഞ മാസം നടന്ന ഇന്തോനേഷ്യൻ ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ ബിങ് ജിയാവോയോട് സിന്ധു പരാജയപ്പെട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഈ വിജയം. സ്കോർ: 21-13, 17-21, 21-15.

പുരുഷ സിംഗിൾസിൽ സായ് പ്രണീത് ഗ്വാട്ടിമാലയുടെ കെവിൻ കോർഡണിനെ അനായാസം മറികടന്നു. സ്കോർ: 21-8, 21-9. മത്സരം 26 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

മറ്റൊരു മത്സരത്തിൽ പി കശ്യപ് ഇന്തോനേഷ്യയുടെ ടോമി സുഗിയാർട്ടോയെ മൂന്ന് ഗെയിമുകൾക്ക് പരാജയപ്പെടുത്തി. ആദ്യ ഗെയിം തോറ്റതിന് ശേഷം രണ്ട് ഗെയിമുകൾ ജയിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്കോർ: 16-21, 21-16, 21-16, 21-16.