Friday, January 16, 2026
LATEST NEWSSPORTS

കേരളത്തിന് വൻ തിരിച്ചടി, സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങില്ല

ദേശീയ ഗെയിംസിൽ കേരളത്തിന് വൻ തിരിച്ചടി. കേരളത്തിന്റെ നീന്തൽ താരം സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങുന്നില്ല. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാലാണ് താരം ഇന്ന് മത്സരത്തിനിറങ്ങാത്തത് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ഇന്ന് പൂർണ്ണവിശ്രമം അനുവദിച്ചിരിക്കുകയാണ്. നീന്തൽ കുളത്തിൽ ആദ്യദിനം ഒരു സ്വർണവും വെള്ളിയും സജൻ നേടിയിരുന്നു.

2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ 11 ഇനങ്ങളിൽ മത്സരിക്കാനിറങ്ങി ആറ് സ്വർണവും മൂന്ന് വെള്ളിയും നേടി മികച്ച താരമായി സജൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തു.

11 വർഷമായി പ്രദീപ്കുമാറാണ് പരിശീലകൻ. 2020 മുതൽ ദുബായിലാണ് പരിശീലനം.