Monday, December 30, 2024
LATEST NEWSTECHNOLOGY

മഹീന്ദ്ര ബൊലേറോ മോഡലുകളുടെ വില കൂട്ടി

മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്യുവിയായ ബൊലേറോയുടെ വില 22,000 രൂപ വർദ്ധിപ്പിച്ചു. യഥാക്രമം 20,701 രൂപ, 22,000 രൂപ വിലയുള്ള ബി 4, ബി 6 വേരിയന്‍റുകളിലാണ് എസ്യുവി മോഡൽ ലൈനപ്പ് വരുന്നത്. മഹീന്ദ്ര ബൊലേറോ നിയോ എൻ 4, എൻ 10, എൻ 10 (ഒ) എന്നിവയുടെ വില യഥാക്രമം 18,800 രൂപ, 21,007 രൂപ, 20,502 രൂപ എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്. 

ഫ്രണ്ട് ഗ്രിൽ, വീൽ ഹബ് ക്യാപ്പുകൾ, ടെയിൽഗേറ്റ്, സ്റ്റിയറിംഗ് വീൽ എന്നിവയിൽ സ്ഥാപിച്ച ബ്രാൻഡിന്‍റെ പുതിയ ട്വിൻ പീക്ക്സ് ലോഗോയുമായി അടുത്തിടെ രണ്ട് എസ്യുവികളും ഡീലർഷിപ്പുകളിൽ എത്തി.