Tuesday, January 21, 2025
LATEST NEWSSPORTS

മുംബൈ ഇന്ത്യൻസിൻ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേല ജയവർധനെ

ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലക സ്ഥാനം മഹേല ജയവർധനെ രാജിവെച്ചു. മുംബൈ ഇന്ത്യൻസിന്‍റെയും ഫ്രാഞ്ചൈസിയുടെ യു.എ.ഇ, ദക്ഷിണാഫ്രിക്കൻ ലീഗുകളിലെ ടീമുകളുടെയും ഹെഡ് ഓഫ് പെർഫോമൻസ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് ജയവർധനെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഇതോടെ അടുത്ത സീസൺ മുതൽ മുംബൈ ഇന്ത്യൻസിന് പുതിയ പരിശീലകൻ എത്തും. 2017 മുതൽ ജയവർധനെ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനാണ്. ജയവർധനെയുടെ കീഴിൽ മുംബൈ മൂന്ന് ഐപിഎൽ കിരീടങ്ങളും നേടി. ഈ വർഷം യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കൻ ലീഗിലും ഫ്രാഞ്ചൈസി ടീമുകളെ വാങ്ങി. ജയവർധനെയ്ക്കായിരിക്കും ഇനി മൂന്ന് ടീമുകളുടെയും ചുമതല. മുംബൈ ഇന്ത്യൻസിലെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസായ സഹീർ ഖാനും സ്ഥാനമൊഴിഞ്ഞു. മൂന്ന് ഫ്രാഞ്ചൈസികളുടെയും ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്മെൻ്റായി അദ്ദേഹം ഇനി പ്രവർത്തിക്കും.