Sunday, December 22, 2024
LATEST NEWSSPORTS

ഛേത്രിയുടെ മാജിക്ക്, ഇഞ്ച്വറി ടൈമിൽ സഹലിന്റെ സമ്മാന ഗോൾ; ഇന്ത്യ അഫ്ഗാനെ വീഴ്ത്തി

കൊൽക്കത്ത : ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ആവേശകരമായ വിജയം നേടി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്.

ആഷിഖിനെയും ജീക്സണെയും സ്റ്റിമാച് ഇന്ന് ടീമിലെത്തിച്ചു. ആദ്യ പകുതിയിൽ ഒമ്പത് കോർണറുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. എന്നാൽ ഇന്ത്യക്ക് ഒന്നും മുതലെടുക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ അഫ്ഗാനിസ്ഥാനും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഗുർപ്രീതിന് വലിയ വെല്ലുവിളി ഉയർത്തിയില്ല. ആദ്യപകുതിയിൽ അഫ്ഗാൻ താരവും ഗോകുലം ക്യാപ്റ്റനുമായ ഷരീഫ് മുഹമ്മദ് പരിക്കേറ്റ് പുറത്തായത് സന്ദർശകർക്ക് തിരിച്ചടിയായി.

ആദ്യപകുതിയിൽ സുനിൽ ഛേത്രിയുടെ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിലും ഇന്ത്യ ഒരു ഗോൾ നേടി മത്സരം ജയിക്കാനുള്ള ശ്രമം തുടർന്നു. 70-ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് ആഷിഖ് കുരുണിയന്റെ പെനാൽട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഇടം കാലൻ ഷോട്ട് ഗോൾ പോസ്റ്റിന് ഉരുമ്മിയാണ് പുറത്ത് പോയത്.