Sunday, January 25, 2026
LATEST NEWSTECHNOLOGY

മെയ്ബ ജിഎൽഎസ് 600ന്റെ സ്വന്തമാക്കി എം.എ.യൂസഫലി

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി എം.എ.യൂസഫലി. ബെൻസിന്‍റെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് ജിഎൽഎസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില.

ഇന്ത്യയിലേക്ക് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ് 600. കഴിഞ്ഞ വർഷം ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ജിഎൽഎസിലേക്ക് നിരവധി ആഢംബര സവിശേഷതകൾ ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എസ്-ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്.