Friday, April 26, 2024
GULFLATEST NEWS

യുഎഇ പ്രഥമ ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ എം.എ യൂസഫലി

Spread the love

ദുബായ്: ഡിജിറ്റൽ ബാങ്കിംഗ് രംഗത്തേക്ക് പ്രവേശിക്കുന്ന യുഎഇയിലെ ആദ്യ ബാങ്കായ സാൻഡിൻറെ ഡയറക്ടർ ബോർഡ് രൂപീകരിച്ചു. ദുബായ് ബുർജ് ഖലീഫ ഉൾപ്പെടുന്ന എമ്മാര്‍ ഗ്രൂപ്പ്, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയായ നൂണ്‍ എന്നിവയുടെ ചെയര്‍മാനുമായ മുഹമ്മദ് അല്‍ അബ്ബാറാണ് സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ചെയര്‍മാന്‍.

Thank you for reading this post, don't forget to subscribe!

ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ.യൂസഫലിയും ഡയറക്ടർ ബോർഡിലുണ്ട്. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക മേഖല കൂടുതൽ വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങുമ്പോൾ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് സാന്നിധ്യമറിയിക്കുകയാണ് ഇന്ത്യൻ വ്യവസായികൾ.

ഇന്ത്യൻ ബിസിനസുകാരായ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയും ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് സാന്നിധ്യമറിയിക്കുന്നു. അബുദാബി രാജകുടുംബാംഗങ്ങളും പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

യുവജനതയുടെ ഉയര്‍ന്ന ഇന്റര്‍നെറ്റ് ഉപയോഗവും ആധുനിക വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഡിജിറ്റല്‍ ബാങ്കിംഗ് മേഖലക്ക് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ കാരണമായെന്ന് നിയുക്ത സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായ എം.എ. യൂസഫലി പറഞ്ഞു.