Wednesday, July 16, 2025
LATEST NEWS

ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം; ഏറ്റവും കൂടുതല്‍ വില്‍പന കൊല്ലത്ത്

തിരുവനന്തപുരം: ഉത്രാടം ദിനത്തിൽ മദ്യവിൽപ്പനയിൽ റെക്കോർഡ്. തിരുവോണത്തലേന്ന് 117 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.

ഏഴ് ദിവസം കൊണ്ട് 624 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 550 കോടിയോളം രൂപ സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.