Saturday, December 21, 2024
LATEST NEWSTECHNOLOGY

ബാറ്ററി വാഹനങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇവി നയം അവതരിപ്പിച്ച് ലഡാക്ക്

കാർബൺ ന്യൂട്രൽ ഭാവി സൃഷ്ടിക്കുന്നതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വാങ്ങാൻ കേന്ദ്രഭരണ പ്രദേശത്തെ പൗരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്സിഡികളോടെ ലഡാക്ക് ഇലക്ട്രിക് വാഹന നയം അവതരിപ്പിച്ചു. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, നാല് ചക്ര വാഹനങ്ങൾ എന്നിവയ്ക്ക് 10 ശതമാനം മൂലധന സബ്സിഡിയാണ് ലഡാക്ക് ഇവി നയം അനുശാസിക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുബസുകൾക്ക് 25 ശതമാനം മൂലധന സബ്സിഡി നൽകും.