Tuesday, December 17, 2024
Novel

ക്ഷണപത്രം : ഭാഗം 5

എഴുത്തുകാരി: RASNA RASU

“””” ആാാാ….. കൈയ്യിൽ കടിക്കല്ലേ ടീ….””” പൊത്തി പിടിച്ച കൈ മാറ്റി കൊണ്ടവൻ അലറി പൊളിച്ചു. “””നിനക്ക് ഇത് എന്തിന്റെ കേടാ…? ആദ്യം നടു, ഇപ്പോൾ കൈ… ഇനി കാല് കൂടിയേ ഉള്ളൂ.. അതും കൂടി തല്ലിയൊടിക്കടീ..എന്നിട്ട് എന്നെ വീൽ ചെയറിലിട്ട് ഉരുട്ട്… എന്തൊരു ഗതികേട്…!!””” രണ്ടും കൈയ്യും തലയ്ക്ക് മുകളിൽ വച്ച് കൊണ്ട് മുഖം കുനിച്ചിരിക്കുന്ന നടാഷ് ന്റെ മുന്നിലായി നയന മുട്ടുകുത്തിയിരുന്നു. “”” അതേ…..!!!!”””” ഒന്ന് തട്ടിവിളിച്ചതും അവൻ കലിപ്പോടെ അവളെ തുറിച്ച് നോക്കി.

“””എന്താടീ…..?”””” “”” സോറി….ഞാൻ ശരിക്കും അറിയാതെ ചെയ്തതാ.. നമുക്ക് ഡോക്ടറെ കാണിക്കാം…!!!””” “”” വേണ്ട.. ഞാൻ വല്ല ഓയിൽമെന്റും തേച്ചോളാം…!!!””” “”” അതേ… ദേഷ്യമാണോ…? ഞാൻ സോറി പറഞ്ഞില്ലേ? ശരിക്കും എന്താ നടന്നത്?””” “”” ഇനി നിനക്ക് ഞാനത് വീശദീകരിച്ച് കൂടി തരാടീ….!!! അവളുടെ ഒരു താരാട്ട് പാട്ടും ചവിട്ടും… മിണ്ടരുത്.. ഇനി വായ തുറന്നാൽ നീയി റൂമിന് വെളിയിലാ.. പറഞ്ഞേക്കാം…””” അവളെ ഒന്ന് കനപ്പിച്ച് നോക്കി കൊണ്ടവൻ തിരിഞ്ഞ് കിടന്നു. “”” ഞാനെന്തോ ചെയ്തിട്ടാ…? ഉറക്കത്തിൽ ചവിട്ടിയതല്ലേ? എന്താ ഈ താരാട്ട് പാട്ട്?””

” പിറുപിറുത്ത് കൊണ്ട് മറുഭാഗത്തായി കിടക്കുകയായിരുന്നു നയന. ഇടയ്ക്ക് മൂക്ക് ചീറ്റാനും ഏങ്ങാനും തുടങ്ങിയിരുന്നു. കള്ള ഉറക്കം നടിച്ച് കിടക്കുകയായിരുന്നു നടാഷ് എല്ലാം കേട്ട് വായ പൊത്തി ചിരിക്കുകയായിരുന്നു. അത്രയും നേരം മനുഷ്യനെ കുരങ്ങ് കളിപ്പിച്ചതിന് ചെറിയ ഒരു ഡോസ് കൊടുത്തതാ.. ഒറ്റ ദിവസം കൊണ്ട് മനുഷ്യന്റെ ബ്ലഡ് പ്രഷർ റോക്കറ്റ് പോലെയാ ഇവൾ ഉയർത്തിയത്. ചെറുതായി വഴക്ക് പറഞ്ഞില്ലെങ്കിൽ പെണ്ണ് തലയിൽ കയറിയിരിക്കും. എന്തായാലും ഇത് മതി.. ഇനി രാത്രി മുഴുവൻ കരഞ്ഞ് വല്ല അസുഖവും വരുത്തി വയ്ക്കണ്ട.. സ്വയം ആത്മഗതിച്ച് കൊണ്ട് അവൻ തിരിഞ്ഞൊന്ന് നോക്കി.

അപ്പോഴും അവിടെ നല്ല വോളിയത്തിലാ കരച്ചിൽ.. സോപ്പിടാൻ സമയമായി….!!! “”” നയന മോളെ…..!!!”””” അവൻ അവളെ പിറകിൽ നിന്ന് ഒന്ന് തോണ്ടിയതും അവൾ മുഖം കനപ്പിച്ച് അവനെ ഒന്ന് നോക്കി കൊണ്ട് തിരിഞ്ഞ് കിടന്നു. “”” ഏറ്റില്ല..😌😌…””” ഒന്ന് കൂടി തോണ്ടിയതും അവൾ ദേഷ്യത്താൽ കൈ തട്ടിമാറ്റി കൊണ്ട് അലറി “”” എന്താ മനുഷ്യാ..? ഇനിയും ചീത്ത പറയാനാണോ..? ഞാൻ പറഞ്ഞതല്ലേ അറിയാതെ പറ്റിയതാണെന്ന്… നിങ്ങൾക്കൊന്ന് ക്ഷമിച്ചാലെന്താ? ജാഡ തെണ്ടി…””” മുഖം കെർവിച്ച് കൊണ്ട് മൂക്ക് ചീറ്റുന്ന അവളെ കണ്ടവന് ചിരി വന്നു. പക്ഷേ ഇപ്പോൾ ചിരിച്ചാൽ എന്നെ തെക്കോട്ടെടുക്കേണ്ടി വരുമെന്നവനറിയാം.. അത് കൊണ്ട് പിടിച്ച് വച്ചു. ”

“” അയ്യോടാ..എന്റെ മോളൂസിന് വിഷമമായോ? ഞാൻ തമാശ കാണിച്ചതല്ലെ.. നീയിങ്ങനെ സീരിയസായി എടുക്കുമെന്ന് ഞാൻ കരുതിയോ?””” “”” ഇതാണോ തമാശ? കണ്ടില്ലേ…!!!””” അവന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് കൊണ്ടവൾ കണ്ണ് അവന് നേരെ ചൂണ്ടി.. “”” കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണ് വേദനിക്കുന്നു.. ഞാൻ കരുതി എന്തോ പറ്റിയെന്ന്…!!!””” “””ശ്ശെടാ..നീയിങ്ങനെ പേടിതൊണ്ടിയാണോ?””” “”” തെറ്റ് ചെയ്തതും പോരാ അതിനെ ന്യായീകരിക്കുന്നോ… പോടാ..എന്നോട് മിണ്ടാൻ വരണ്ട..””” തിരിഞ്ഞ് കിടക്കാൻ നിന്ന അവളെ കയ്യിൽ കയറി പിടിച്ചവൻ തന്റെ നെഞ്ചിലേക്കിട്ടു. ”

“” മാറി നിൽക്ക്.. എന്നെ തൊടണ്ട.. താൻ ദുഷ്ടനാ…. കള്ളതെമ്മാടി..””” അവന്റെ നെഞ്ചിനിട്ടടിച്ച് കൊണ്ടവൾ കരഞ്ഞ് കൊണ്ട് പിറുപിറുത്തു.. “”” ടീ… ഇങ്ങനെ അടിക്കാതെ.. എനിക്ക് വേദനിക്കുന്നു.””” “”” വേദനിക്കണം…. “”” മുഖം ചുളുക്കി കൊണ്ടവൾ അവനെ നോക്കി കോപ്രായം കാണിച്ചു.””” “”” അയ്യേ… എന്ത് കോലമിത്? തനി പിച്ചക്കാരി ലുക്ക്…””” അവളുടെ പടർന്ന കൺമഷി തുടച്ച് കൊടുത്ത് കൊണ്ടവൻ പറഞ്ഞു. “”” ശരിക്കും വിഷമമായോ..സോറി…!!!””” അവളുടെ കവിളിൽ തലോടി കൊണ്ടവൻ മൊഴിഞ്ഞു. “”” പറ്റില്ല. നൂറു വട്ടം ഏത്തമിട്… എന്നാ ക്ഷമിക്കാം.. “””” “”” നൂറ് വട്ടമോ..

നീ ചുമ്മാ തമാശ പറയാതെ കിടക്കാൻ നോക്ക്….””” “”” ഇല്ല.. കാര്യമായിട്ടാ..വേഗം തുടങ്ങിക്കോ..ഇല്ലെങ്കിൽ ഞാൻ നാളെ വീട്ടിലുള്ള എല്ലാരോടും പറയും എന്നെ കരയിച്ചെന്ന്….””” “”” ഒന്ന് പോടീ….നീ പറഞ്ഞാൽ അവരിപ്പോ വിശ്വസിക്കും…””” “”” കാണണോ… ഇപ്പോൾ നോക്ക്… അച്ഛാ……!!!!!!””” വായ തുറക്കാൻ പോയതും അവൻ വായ പൊത്തി പിടിച്ചു. “”” ഒച്ച വയ്ക്കാതെടീ… ഞാൻ ചെയ്യാം.. എന്നാലും നടു വെട്ടിയ എന്നോട് തന്നെ പറയണം…””” “”” എന്നെ പറ്റിച്ചിട്ടല്ലേ…!!! ശരി… ആദ്യമായതിനാൽ ഒരു ഇളവ് തരാം. ഇനി ആവർത്തിക്കരുത്…””” “””പിന്നെ…. നീ പറയുന്നത് ഞാനിപ്പോൾ കേൾക്കും..”””” മെല്ലെ പിറുപിറുത്തു കൊണ്ടവൻ അവളെ ഭയഭക്തി ബഹുമാനത്തോടെ നോക്കി.. “”

” എനിക്ക് ഉറക്കം വരുന്നു..എന്താ എന്നറിയില്ല നല്ല തലവേദന.. അപ്പോൾ Good Morning…..””” അവനെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ടവൾ പുതപ്പെടുത്ത് കൊണ്ട് തലവഴി മൂടി. സമയം നോക്കിയപ്പോൾ രാവിലെ 4 മണി… “”” എടീ പാപി..എനിക്ക് ഇന്ന് മീറ്റിംഗും ഉണ്ട്…. ഞാൻ ഇനി എപ്പോ ഉറങ്ങും?””” ****** സൂര്യകിരണങ്ങൾ മുറിയിലാകെ പരന്നതും ഒരു ചടപ്പോടെ നടാഷ് എഴുന്നേറ്റു. തന്റെ നെഞ്ചോരം പറ്റിച്ചേർന്ന് കിടക്കുന്ന നയന യെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ടവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. മുമ്പിലെ ക്ലോക്കിലേക്ക് നോക്കിയതും പെട്ടെന്ന് തന്നെ കൊട്ടിപിടഞ്ഞേഴുന്നേറ്റ് കൊണ്ടവൻ ഫ്രഷാവാൻ ചെന്നു.

ഓഫീസിലേക്കുള്ള ഫയൽ കളക്റ്റ് ചെയ്ത് ഇറങ്ങാൻ നേരമാണ് ഉറങ്ങുന്ന നയനയെ അവൻ വീണ്ടും ഒന്ന് ശ്രദ്ധിച്ചത്. കൈയ്യിലെ മുറിവ് ഉണങ്ങിയിട്ടില്ല. ഇന്നെന്തായാലും അവളെ ഓഫീസിൽ വിടണ്ട. കൈയ്ക്ക് സുഖമില്ലാത്തതല്ലേ.. കല്യാണം കഴിഞ്ഞിട്ട് പിറ്റേ ദിവസം തന്നെ ഈ മീറ്റിംഗ് കൊണ്ട് വച്ച ആ അമേരിക്കൻ സായിപ്പിന്റെ ചെപ്പക്കിട്ടൊന്ന് കൊടുക്കണം. ഇന്ന് ഔട്ടിംങിന് പോണമെന്ന് കരുതിയതാ..സോറി ഡാ..ഞാൻ ഉച്ചയ്ക്ക് വന്നിട്ട് നമുക്ക് പോവാമേ… ഉറങ്ങുന്ന നയനയെ നോക്കി ഒരു ഫ്ലയിംഗ് കിസ്സും കൊടുത്ത് കൊണ്ടവൻ താഴേക്ക് നടന്നു. “””ഗുഡ് മോർണിംഗ് ചേട്ടാ.. ഇന്നും ഓഫീസിലേക്കാണോ?”””

“”” അല്ലാതെ പിന്നെ കാശിക്ക് പോവാം..നിന്റെ ആ പരട്ട ഫ്രണ്ട് ഉണ്ടല്ലോ വരുൺ. അവന്റെ ബോസ് പന്ന കിളവനുമായി ഇന്ന് മീറ്റിംഗ്ണ്ട്. അല്ലെങ്കിലെ എനിക്കാ വയസ്സന്റെ Attitude ഇഷ്ടമല്ല. അതിനിടയ്ക്കാ കല്യാണ പിറ്റേന്ന് തന്നെ അയാളുടെ ഒരു ബിസിനസ് ഡിസ്കക്ഷൻ..””” “”” അല്ലാതെ ഭാര്യയെ കാണാൻ പറ്റാത്തത് കൊണ്ടല്ല…””” നടാഷിനെ നോക്ക് ആക്കീ ചിരിച്ച് കൊണ്ട് അഥർവ്വ് പുട്ടിൽ പഴം കുഴയ്ക്കൽ തുടർന്നു. “”നീ പഴം കുഴച്ചാൽ മതി.. എന്നെ കുഴയ്ക്കണ്ട..അവന്റെ ഒരു കിന്നാരം.. അമ്മേ ഞാൻ ഇറങ്ങുവാ…””” “”” നന്ദാ… ഇന്ന് ലീവെടുത്തൂടെ..?””” “”” പറ്റില്ല അമ്മേ..ഞാൻ ഉച്ചയ്ക്ക് വരും. നയുനോട് റെഡിയായി നിൽക്കാൻ പറഞ്ഞേക്കണേ..പിന്നെ അച്ചു.. അവൾക്ക് കൈയ്ക്ക് സുഖമില്ലാത്തത് കൊണ്ട് അവളെ ഓഫീസിലേക്ക് അയക്കണ്ട…”””

“”” അത് ഞാനേറ്റു…””” കണ്ണിൽ ലൈറ്റടിക്കാൻ തുടങ്ങിയപ്പോഴാണ് നയന ബെഡിൽ നിന്ന് എഴുന്നേറ്റത്. ഒന്ന് മൂരിനിവർന്ന് കൊണ്ട് അവൾ ചുറ്റും നോക്കി. “””ശ്ശെടാ.. മൂരാച്ചി പാപ്പൻ എവിടെ? രാവിലെ തന്നെ ആരെയെങ്കിലും കുത്തി കീറാൻ പോയി കാണും…!!'”” ഒന്ന് കോട്ട് വാ വിട്ട് കൊണ്ടവൾ ഫോണെടുത്ത് നോക്കി. “”” കൃഷ്ണാ… 8 മണിയോ!!! ഞാനിത്രയും നേരം ഉറങ്ങായിരുന്നോ..അയ്യോ രാവിലത്തെ ചടങ്ങ് മുടങ്ങി…!! ഇന്നലെ കൂടി ഇറങ്ങാൻ നേരത്ത് അമ്മ പറഞ്ഞതാ നാളെ രാവിലെ എഴുന്നേറ്റ് എല്ലാർക്കും ചായ ഉണ്ടാക്കാൻ… ഈ സൂര്യന് ഒന്ന് ലേറ്റായി ഉദിച്ചൂടെ? ആരെ കാണിക്കാനാ ഈ കൃത്യനിഷ്ടത?””

” വേഗം തന്നെ കുളിച്ച് റെഡിയായി താഴോട്ടിറങ്ങിയപ്പോഴാണ് ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുന്ന അർഥവിൽ കണ്ണുടക്കിയത്. “”” ഇവൻ തന്നെയാവട്ടെ ആദ്യത്തെ ഇര…!!!””” ഒന്നാത്മഗതിച്ച് കൊണ്ടവൾ വേഗം അടുക്കളയിൽ ചെന്നു. “”” ബാബി ജീ… ആപ്പ് കോ ക്യാ ചാഹിയേ?( ചേച്ചിക്ക് എന്താ വേണ്ടത്?) “”” കൃഷ്ണാ… ഹിന്ദിക്കാരി? വീട് മാറിയോ?””” വീട്ടുവേലക്ക് നിൽക്കുന്ന ബംഗാളി സ്ത്രീയാണ്. പറഞ്ഞ പോലെ സൃഷ്ടിത് സർ പകുതി ഹിന്ദിക്കാരനാണല്ലോ.. വന്ന വഴി ആരും മറക്കില്ല എന്ന് പറയുന്നത് എന്ത് ശരിയാ.. നാട്ടിൽ നിന്ന് വന്നപ്പോൾ വീട്ട് വേലക്ക് കൂട്ടിയതാവും.. എന്നാലും അച്ഛനെ സമ്മതിക്കണം.. ”

“” ബാബി…..!!!!””” നയനക്ക് നേരെ ഒന്ന് ഞൊടിച്ച് കൊണ്ട് അവർ ചോദിച്ചു. “”” കൃഷ്ണാ… പഠിച്ച ഹിന്ദി ഒന്നും കിട്ടുന്നിലല്ലോ…?””” “”” ബാബി…!! ആപ് മലയാളം മേം ബാത്ത് കരോ.. മുജെ മലയാളം മാലുമ് ഹെ…”””( ചേച്ചി..! ചേച്ചി മലയാളത്തിൽ പറഞ്ഞോളൂ.. എനിക്ക് മലയാളം അറിയാം) “”” അത്… പിന്നെ ചായ ഉണ്ടാക്കാൻ!!!””” നയനക്ക് മറുപടി എന്നപോലെ അവർ മുമ്പിലെ ചായപാത്രം ചൂണ്ടി. ”””ഓ… താങ്ക്സ്….””” “‘” ബാബി… മേം ബനാ തൂ..”””( ചേച്ചി…! ഞാൻ ഉണ്ടാക്കണോ?) “”” അയ്യോ വേണ്ട..!! ഞാൻ ഉണ്ടാക്കാം. പറഞ്ഞ പോലെ പേരെന്താ..? നാമ് ക്യാ ഹെ…?””” “””മാധുരി….!!!””” അവർ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

കുറച്ച് നേരം കൊണ്ട് തന്നെ അവർ പരസ്പരം കൂട്ടായി. മാധുരി ബംഗാളിയല്ല മറാത്തിയാണെന്ന് നയനക്ക് തെറ്റ് തിരുത്തി കൊടുത്തു. സൃഷ്ടിത് സർ ന്റെ അച്ഛൻ രാവേന്ദ്ര് ബട്ട് ഒരു മറാത്തി ക്കാരനാ.. ഒടുക്കത്തെ പൈസക്കാരനും. ഒരിക്കൽ ഒരു ജോലിസംബന്ധമായി കേരളത്തിൽ വന്ന മൂപ്പർക്ക് സരസ്വതി എന്ന തമ്പുരാട്ടി പെണ്ണിനോട് പ്രേമം തോന്നി. വീട്ട് കാർ മൊത്തം എതിർത്തിട്ടും അവർ ഒളിച്ചോടി വിവാഹം കഴിച്ചു. പിന്നീട് അങ്ങേരുടെ പ്രയത്‌നത്തിൽ ഉണ്ടായതാ സൃഷ്ടിത് കമ്പനി. സൃഷ്ടിത് സർ ഉണ്ടായതോടെ രണ്ട് വീട്ടുകാരും തമ്മിലുളള പ്രശ്നവും ഒരു വിധം തീരുമാനമായി..

സൃഷ്ടിത് സാറിന്റെ കൂട്ടുകാരനായ ദേവവീർ സിംഗ് ഒരപകടത്തിൽ മരിച്ചു. അയാളുടെ ഭാര്യയാണ് മാധുരി.. വിധവയായ അവരെ സൃഷ്ടിത് സാറാണ് ഇങ്ങോട്ട് കൊണ്ട് വന്നത്. അവരോട് സംസാരിച്ചതിൽ നിന്ന് നയനക്ക് ഇത്രയും കാര്യങ്ങളാണ് പിടികിട്ടിയത്. അപ്പോഴേക്കും വെള്ളം തിളച്ചിരുന്നു. കപ്പിലേക്ക് ചായ പകർന്ന് കൊണ്ട് നയന ഫയൽ നോക്കുന്ന അർഥവിന് മുമ്പിലേക്ക് നടന്നു. “”” ഓയ്….!! ചായ.. ചായ.. ചായേയ്…!!!””” അർഥവിനെ നോക്കി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു. “””ഗുഡ് മോർണിംഗ് നയു.. എങ്ങനെയുണ്ടിപ്പോൾ? തലവേദനയുണ്ടോ? ഇനി കഴുത്ത് പിടിക്കാൻ തോന്നുന്നുണ്ടെങ്കിൽ ചേട്ടന്റെ കഴുത്ത് പിടിച്ചാൽ മതി..!

എനിക്ക് ഇനിയും ജീവിക്കണം…!!””” അവളെ നോക്കി കളിയാക്കി കൊണ്ടവൻ പറഞ്ഞത് കത്താതെ അന്തം വിട്ടിരുന്നു നയു.. “”” അപ്പോൾ ചേട്ടത്തിക്ക് ഒന്നും ഓർമയില്ലെ? ഇന്നലെ എന്തായിരുന്നു ചേട്ടത്തിയുടെ പെർഫോമൻസ്…!! ചേട്ടനെ വരച്ച വരയിൽ അല്ലേ നിർത്തിയത്. പേടിക്കേണ്ട. ഒരു കാര്യവും വിട്ട് പോവാതിരിക്കാൻ ഞാനെല്ലാം വീഡിയോ എടുത്തിട്ടുണ്ട്.. നോക്കിക്കേ…””” നയനയെ അടുത്ത് പിടിച്ചിരുത്തി കൊണ്ട് അർഥവ് വീഡിയോ പ്ലേ ചെയ്തു. ഓരോ ഭാഗം കാണുന്തോറും നാണക്കേട് കാരണം നയന മുഖം പൊത്തിയിരുന്നു. “”” അയ്യേ..ഞാനിതെന്താ കാട്ടി കൂട്ടിയത്?

എന്നിട്ട് എനിക്കൊന്നും ഓർമയിലല്ലോ…!!!””” “”” ഇന്നലെ ചേട്ടത്തി അബദ്ധത്തിൽ വല്ല ഡ്രിംഗ്‌സും കഴിച്ചിരുന്നോ…!!””” അപ്പോഴാണ് അവൾക്ക് ഇന്നലത്തെ ആന്റിമാരുടെ കാര്യവും വെള്ളം കുടിച്ച ശേഷം തലകറങ്ങിയ കാര്യവും ഓർമ വന്നത്. “”” ഇന്നലെ വെള്ളത്തിന് ദാഹിച്ചപ്പോൾ വെള്ളം കുടിക്കാൻ പോയിരുന്നു. പക്ഷേ വെള്ളത്തിന് നല്ല കയ്പായിരുന്നു. കുടിച്ച ശേഷം നെഞ്ച് ഏരിയുന്ന പോലെ തോന്നി””” “”” അതാണ് സംഭവം. ചേട്ടത്തി വെള്ളം എന്ന് കരുതി വോഡ്കയാണ് കുടിച്ചത്. എന്തായാലും നല്ല കോമഡിയായിരുന്നു.””” “”” അച്ചുവേട്ടാ.. ഇതാരോടും പറയല്ലേ..പ്ലീസ്….!!!””” “”” ഉറപ്പ് പറയുന്നില്ല..

എന്നാലും ശ്രമിക്കാം…””” “”” അത് കേട്ടാൽ മതി എനിക്ക്… ഇതാ ചായ…!!!””” കൈയ്യിലെ കപ്പ് അവന് നേരെ നീട്ടികൊണ്ടവൾ ഇളിച്ച് കാണിച്ചു. “””ഇതിപ്പോ രണ്ടാമത്തെ ചായയാ… രാവിലെ ഞാൻ കുടിച്ചു ഏടത്തി….!!!””” “”” എന്നാലും പ്രശ്നമില്ല. ഞാനിത്രയും സ്നേഹത്തോടെ തന്നിട്ട് തട്ടികളയാണോ? അച്ചുവേട്ടന് എന്നോട് തീരെ ഇഷ്ടമല്ല. ചുമ്മാ പറയാ ചേട്ടത്തിയെന്നോക്കെ…!!!!””” അവസാന അടവ് എന്ന പോലെ മുഖത്ത് സങ്കടം വാരി വിതറി അഭിനയിച്ചതും അർഥവ് ഫ്ളാറ്റ്…!! ഒരു നുള്ള് കുടിച്ചതും അവൻ ചിരിയോടെ നയനയെ നോക്കി. “”” ആദ്യമായാണല്ലേ ചായ ഉണ്ടാക്കുന്നത്?””‘

“”” അതെങ്ങനെ പിടി കിട്ടി?””” നയന നിഷ്കു ഭാവത്തിൽ ചോദിച്ചു. “”” ചായയിൽ പഞ്ചസാരക്ക് പകരം ഉപ്പാണ് ചേർത്തത്…!!!””‘ “””ശ്ശെടാ…..””” നയന അബദ്ധം പറ്റിയ പോലെ നാവ് കടിച്ചതും ഒന്ന് ചിരിച്ച് കൊണ്ട് അർഥവ് മുഴുവനും കുടിച്ച് കൊണ്ട് പുറത്തേക്ക് നടന്നു. “”” അച്ചുവേട്ടൻ ഓഫീസിലേക്കല്ലേ.. ഒരു 10 മിനിട്ട് ഞാനിപ്പോ വരാം. എന്നെയും ഡ്രോപ്പ് ചെയ്യുവോ?””” “”” അത് പറയാൻ ഞാൻ മറന്നു.നയുവിനോട് ഇന്ന് ഓഫീസിൽ വരേണ്ട എന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്. ഇന്ന് റസ്റ്റ് എടുത്തോ… കൈയ്ക്കും സുഖമിലല്ലോ..പിന്നെ നല്ല തലവേദന കാണും. ടാബ്‌ലറ്റ് കഴിച്ച് കിടന്നോ…””” “”” അതിന് എനിക്കിപ്പോ കുഴപ്പമൊന്നുമില്ല.. കൈ നോക്കിയേ..എല്ലാം മാറി…””” “”” എന്നാലും വേണ്ട..

ഇന്ന് വിശ്രമിച്ചോ… ചേട്ടൻ പറഞ്ഞതാ.. വെറുതെ എതിർക്കാൻ ശ്രമിക്കണ്ടാ… മൂക്കത്താ ശുണ്ഢി..”””” “””” എന്നാൽ ശരി… ചേട്ടൻ വിട്ടോ…!!!””” “””ഓകെ.. ബൈ.. ചേട്ടൻ ഉച്ചയ്ക്ക് വരും.. ചേട്ടത്തിയോട് റെഡിയായി നിൽക്കാൻ പറഞ്ഞിട്ടുണ്ട്…””” കാറുമെടുത്ത് അർഥവ് പോവുന്നത് വരെ നയന മുറ്റത്ത് നിന്നു. അവൻ പോയി എന്നുറപ്പായതും അവൾ വേഗം മുറിയിൽ പോയി ഡ്രെസ് മാറി… മോനേ നന്ദാ..തന്റെ ദേഷ്യവും അഞ്ജാപനവും ഓഫീസിലെ പിള്ളേരോട് കാട്ട്.. ഇത് ആള് വേറെയാ.. പറയുന്നത് അനുസരിച്ചില്ലെങ്കിൽ തനിക്ക് ദേഷ്യം വരുമല്ലേ? എന്നാൽ അതൊന്ന് കാണണമല്ലോ….!!! എന്തോ ചിന്തിച്ചുറപ്പിച്ച് കൊണ്ടവൾ സ്കൂട്ടി എടുത്ത് പുറത്തേക്കിറങ്ങി… (തുടരും)

ക്ഷണപത്രം : ഭാഗം 4