Friday, November 15, 2024
Novel

ക്ഷണപത്രം : ഭാഗം 1

എഴുത്തുകാരി: RASNA RASU

“”” നയനയുടെ കല്യാണം ഉറപ്പിച്ചല്ലേ.. Congratz….”””” ഓഫീസിലെ ബോർഡ് മീറ്റിംഗിനിടയിലാ യിട്ടായിരുന്നു ബോസ് അർഥവ് സൃഷ്ടിത് പ്രതീക്ഷിക്കാതെ വിഷ് ചെയ്തത്. സത്യത്തിൽ എല്ലാവരോടു ഒരു സർപ്രൈസായി പറയാം എന്ന് കരുതിയതായിരുന്നു. ഇതിപ്പോൾ എനിക്കായിപ്പോയി സർപ്രൈസ്…..!!! എല്ലാവരും വിഷ് ചെയ്ത് കഴിഞ്ഞതും കല്യാണ കുറി എല്ലാവർക്കുമായി വിതരണം ചെയ്തു. “””

ഈ വരുന്ന മാസമാ കല്യാണം…എല്ലാരും വരണം…””” എല്ലാവരോടുമായി പറഞ്ഞ് കൊണ്ട് നേരെ ബോസിന് നേരെ കല്യാണകുറി നീട്ടി.. “”” സർ വരില്ലേ?””” ചെറിയ ഒരു സംശയത്തോടെയാ ചോദിച്ചത്. കാരണം അന്ന് ഒരു ബിസിനസ് മീറ്റ് ഉണ്ട് അമേരിക്കയിൽ എന്ന് പറയുന്നത് കേട്ടിരുന്നു. “”” ഞാൻ വരാൻ ശ്രമിക്കാം….!!!””” പുഞ്ചിരിച്ച് കൊണ്ട് കുറിയും വാങ്ങി കൊണ്ട് ക്യാബീനിലേക്ക് പോയ സാറിന് പിന്നാലെ ഫയലുമായി ഞാനും നടന്നു.

3 വർഷമായി സൃഷ്ടിഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നു. ഇതിനു മുമ്പ് അർഥവ് സാറിന്റെ അച്ഛനായിരുന്നു ഓഫീസ് നോക്കിയിരുന്നത്. ഒരു വർഷം മുമ്പാ അദ്ദേഹം തന്റെ സ്ഥാനം മകന് കൈമാറിയത്. രാത്രി യാദ്യശ്ചികമായി ശരത്‌ന്റെ ഫോൺ വിളി കേട്ടാണ് മയക്കത്തിൽ നിന്നെഴുന്നേറ്റത്.. “”” ശരത്..!! വാട്ട് ഹേപ്പന്റ്? എന്താ ഈ രാത്രിയിൽ ?””” “”” നംതിങ്ങ് റോങ് നയു.. ഇന്ന് വിളിക്കാൻ സമയം കിട്ടിയില്ല. നാളെ കാണാൻ പറ്റുമോ?””” “”” എന്ത് പറ്റി? ഇത്ര പെട്ടെന്ന് കാണാൻ…?””” “”” ഒന്നുമില്ല.

മാര്യേജ് കാര്യം തന്നെയാ.. നാളെ കോഫീ ഷോപ്പിൽ വച്ച് കാണാം.””” സാധാരണ ഇങ്ങനെ വളഞ്ഞ് സംസാരിക്കുന്ന പ്രകൃതമല്ല ശരതിന്റേത്. ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ട് ഒന്നര വർഷമായി. എന്റെ ഫ്രണ്ടിന്റെ കസിനായിരുന്നു ശരത്. പരസ്പരം അറിഞ്ഞ് ഇഷ്ടപ്പെട്ട് എല്ലാവരുടെയും സമ്മതത്തോടെ നടത്തുന്ന കല്യാണം. പെട്ടെന്ന് ഉള്ള ഈ കൂടിചേരലിൽ എന്തോ നിഗൂഢത പോലെ. ചെറിയൊരു വേവലാതിയോടെയാണ് അന്ന് അവനെ കാണാൻ ചെന്നത്. നടക്കാൻ പാടില്ലാത്തത് എന്തോ നടക്കാൻ പോവുന്നു എന്ന് ഉള്ളിലാരോ മന്ത്രിക്കുന്നത് പോലെ.. “”” ശരത്..എന്താ കാര്യം?

നീ ഇങ്ങനെ സൈലന്റ് ആയി ഇരിക്കുന്നത് ഞാനാദ്യമായിട്ടാ കാണുന്നത്…””” ഉള്ളിലെ പരിഭ്രാന്തി പല പ്രാവശ്യം മറക്കാൻ ശ്രമിച്ചെങ്കിലും അത് മറ നീക്കി പുറത്ത് വന്നു.. “””നയു.. ഞാൻ നേരെ കാര്യത്തിലേക്ക് കടക്കാം.. നയന ക്ക് അറിയാലോ എന്റെ ഫാമിലിയെ പറ്റി.. ബിസിനസിലൂടെയാണ് ഞങ്ങളുടെ ഫാമിലിയുടെ മെയിൻ വരുമാനം. അത് കൊണ്ട് തന്നെ പുതിയ ഓഫർ വരുമ്പോൾ അതിനോട് മുഖംതിരിക്കാറില്ല. ഞാൻ പറഞ്ഞ് വരുന്നത് എന്താണെന്ന് വച്ചാൽ എനിക്ക് ഇപ്പോൾ അമേരിക്കയിൽ ഒരു പുതിയ ഓഫർ വന്നിട്ടുണ്ട്. ഇവിടുത്തെക്കാളും ഇരട്ടി ശമ്പളവും facilitiy യും..”””

“”” അത് നല്ല കാര്യമല്ലേ ശരത്… lam always there for you.. പിന്നെ എന്താ…?””” “”” Look നയു… എനിക്കറിയാം താൻ സപ്പോർട്ടായി കൂടെയുണ്ടാവുമെന്ന്. ബട്ട് നമ്മുടെ relationship നെ ഇത് ബാധിക്കും. എനിക്ക് ഒരാഴ്ച കഴിഞ്ഞാൽ അങ്ങോട്ട് പോവണം..പെട്ടെന്ന് കല്യാണം നടത്താനും പറ്റില്ല. കല്യാണം കഴിഞ്ഞാൽ തന്നെ നീ ഇവിടെയും ഞാൻ അവിടെയും…, ഇനി നിന്നെ അങ്ങോട്ട് കൊണ്ട് പോകാമെന്ന് വച്ചാൽ നല്ല ഒരു ജോലി ഇല്ലാതെ പറ്റില്ല. So i want to…!!!””” “”Call off the wedding…!! right. ?…””” നിറകണ്ണുകളോടെ വിരലിലെ മോതിരം ഊരി മാറ്റി കൊണ്ടവൾ അവന് നേരെ ഉയർത്തി. “”” നോക്ക് നയു…!!this is for our bright future…

ഇപ്പോൾ ഇങ്ങനത്തെ ഒരു decision എടുത്താൽ ഭാവിയിൽ വേദനിക്കണ്ടി വരില്ല. മനസിലാക്കാൻ ശ്രമിക്ക്….””” “”” Yes.. You are right.. അല്ലെങ്കിൽ ഈ മാര്യേജ് ക്യാൻസൽ ചെയ്യുന്നത് തന്നെയാ നല്ലത്..നിന്നെ പോലെ സ്നേഹത്തിനിടയിലും പണം നോക്കുന്ന ഒരുവനെ കെട്ടിയാൽ ജീവിതം തന്നെ ചിലപ്പോൾ ഒരു Price tag ആയി മാറും.””” “”” അത് ശരി. അപ്പോൾ നീ എന്നെ താഴ്ത്തി കെട്ടാണോ? അല്ലെങ്കിലും നിന്നെ പോലത്തെ ലോ ക്ലാസ് പെണ്ണിനെയൊക്കെ ആര് കെട്ടാനാ? പപ്പ പറഞ്ഞത് ശരിയാ..നിന്നെയൊക്കെ കെട്ടാനല്ല വെറേ പല്ലതിനുമാ പറ്റുക…””” കയ്യിലിരുന്ന ജ്യൂസ്‌ അവന്റെ മുഖത്തേക്ക് ഒഴിച്ച് കൊണ്ടവൾ ദേഷ്യത്താൽ വിറച്ചു.

കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുകി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. “”” ടീ ഒരുമ്പെട്ടവളെ……!!!!””” അവൾക്ക് നേരെ ശരതിന്റെ കൈയ്യുയർന്നതും പെട്ടെന്നാണ് കരണം പുകയുന്ന രീതിയിൽ ആരോ അവനെ തല്ലിയത്. എന്നിട്ടും നിർത്താതെ പാഞ്ഞടുത്ത് കൊണ്ട് അവനെ പൊതിരെ അടിച്ച് കൊണ്ടിരുന്നു. “”” പെണ്ണിന് നേരെ കൈയ്യുയർത്തുന്നോ…!!!!””” മുഖം വ്യക്തമല്ലായിരുന്നുവെങ്കിലും ആ ശബ്ദം മാത്രം മതിയായിരുന്നു ആളെ തിരിച്ചറിയാൻ. ഒരുപാട് ആരാധിക്കുന്ന രൂപത്തെ കൺമുമ്പിൽ ഇങ്ങനെയൊരു സാഹചര്യത്തിൽ കാണേണ്ടി വന്നത് നയനയെ കൂടുതൽ ദുഃഖത്തിലാഴ്ത്തി.

ഒരു നോട്ടം പോലും നല്കാതെ അടുത്തുള്ള ടേബിളിലേക്ക് നടന്നടുക്കുന്ന ആ മനുഷ്യനെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുമ്പോഴും മനസ് നേരത്തെ നടന്ന സംഭവത്തിന്റെ ഓർമയിൽ മരവിച്ച് പോയിരുന്നു. “”” സാർ……..!!!!!””” കാറിൽ കയറി പോകുന്ന അദ്ദേഹത്തിന് പിന്നാലെ ഒന്നും ചിന്തിക്കാതെ ഓടുമ്പോഴും ഒരു നന്ദി പറയാൻ സാധിക്കണേ എന്ന മാത്രമായിരുന്നു ആഗ്രഹിച്ചത്. “”” കല്യാണ കുറിയിലെ പേര് വെട്ടാൻ സമയമായി നയന.. ചെക്കന്റെ പേരിന്റെ സ്ഥാനത്ത് നടരാഷ് സൃഷ്ടിത് എന്ന് ചേർത്തോ…..!!!!”””” മറുപടി പോലും പറയാൻ സമ്മതിക്കാതെ കടന്ന് പോകുന്ന കാറ് കണ്ട് കണ്ണ് തള്ളി നിന്ന് പോയതല്ലാതെ ഒന്നും ഉരിയാടാൻ കഴിഞ്ഞില്ല. അപ്പോഴും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ആ ചാരകണ്ണുകൾ അവളെ നോക്കി കുസ്യതി ചിരി ചിരിക്കുകയായിരുന്നു.

(തുടരും)