Sunday, December 22, 2024
Novel

കൃഷ്ണരാധ: ഭാഗം 3

നോവൽ: ശ്വേതാ പ്രകാശ്


അവൾ പുറകോട്ടു നോക്കി പുറകിൽ ഇരിക്കുന്നവരെ കണ്ടു അവളുടെ കണ്ണുകൾ തള്ളി അവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല അവൾ എന്തു ചെയ്യണം എന്നറിയാതെ നിന്നും അവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല അവർ മുഖത്തോടു മുഖം നോക്കി നിന്നു

“മോൾക്കിവരെ മനസ്സിലായോ”വിശ്വൻ രാധയോടായി ചോദിച്ചു അവൾ ഇല്ലെന്ന രീതിയിൽ തലയാട്ടി

“”മോളോടൊക്കെ അച്ഛൻ അച്ഛന്റെ ഒരു കൂട്ടുകാരന്റെ കാര്യം പറഞ്ഞിട്ടില്ലേ””അവൾ ആരെന്ന രീതിയിൽ വിശ്വനെ നോക്കി

“”മോളോർക്കുന്നില്ലേ ഒരു നരേന്ദ്രൻ””അവൾ പതിയെ തലയാട്ടി

“”ആഹ് അവന്റെ മക്കളാ കുറച്ചു നാൾ ഇവിടുണ്ടാകും ഇതു മൂത്തയാൾ കൃഷ്ണ ഇതു രണ്ടാമത്തെ ആള് ശിവ അയാൾ പരിചയ പെടുത്തിയതിനനുസരിച്ചു അവൾ അവരെ നോക്കി ചിരിച്ചു അപ്പോഴും അവളുടെ മനസ്സിൽ അവളെ മുമ്പുകണ്ട കാര്യം പറയുമോ എന്നുള്ള പേടിയിൽ കുത്തിമറിയുക ആയിരുന്നു കൃഷ്ണ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു കാറിനു മുൻപിൽ ചാടിയപ്പോൾ അവളുടെ കണ്ണുകളിൽ നിറഞ്ഞ അതേ പേടി വീണ്ടും കണ്ടപ്പോൾ അവന്റെ മനസ് കൈവിട്ടു പോകുക ആയിരുന്നു അവളുടെ മുഖത്തേ പേടി കണ്ടപ്പോൾ തന്നെ അവനു മനസിലായി അവളുടെ കൂടെ ഉണ്ടായിരുന്നത് ഫ്രണ്ടോ ബന്ധുവോ അല്ലയിരുന്നു എന്നു

“”മോളേ””വിശ്വന്റെ വിളിയാണ് രാധുവിനെയും കൃഷ്ണയെയും ഓർമയിൽ നിന്നും ഉണർത്തിയത് അവൾ ഞെട്ടി വിശ്വനെ നോക്കി

“”നീ ഇതേതു ലോകത്താണ് കുട്ടി ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ””

“”അച്ഛൻ എന്താ പറഞ്ഞേ””

“”ആഹ് നല്ലയാളാ ഇവർക്ക് കൊണ്ടേ റൂം കാണിച്ചു കൊടുക്കുട്ടോ””

“”നിങ്ങക്കെങ്ങിന രണ്ട്‌ റൂം വേണോ അതോ ഒറ്റ റൂം മതിയോ””

“”എനിക്ക് ബിസ്സിനെസ്സ് കൂടെ നോക്കണം ഇവൻ റൂമിൽ ഉണ്ടെങ്കിൽ ഒന്നും നടക്കില്ല””ശിവയെ ചൂണ്ടി കൃഷ്ണ പറഞ്ഞു

“”ആഹ് എങ്കിൽ മോനു മുകളിലെ മോളുടെ റൂമിന്റെ അടുത്തേ കാട്ടി കൊടുക്കുട്ടോ മോളേ അവിടാകുമ്പോ നല്ലൊരു ഫ്രഷ് ഫീൽ കിട്ടും””

“”അച്ഛാ അവിടിരുന്നല്ലേ ഞാൻ പടിക്കണേ””

“”എന്റെ കുട്ടി കുറച്ചു നാൾ മോളുടെ റൂമിൽ തന്നിരുന്നു പഠിക്കൂട്ടോ””

“”അച്ഛാ””അവൾ ചിണുങ്ങി വിളിച്ചു

“”ചെല്ല് അവര് ഇത്ര ദൂരം യാത്ര ചെയ്യ്തു ഷീണിച്ചു വന്നല്ലേ””അപ്പോഴേക്കും ദേവു അവർക്ക് കുടിക്കുവാനുള്ള ജ്യൂസും ആയി വന്നു

“”വരൂ റൂം കാട്ടിത്തരാം””അവരെ നോക്കാതെ രാധു പറഞ്ഞു ശിവയെ താഴെ ഉള്ളൊരു റൂം കാട്ടി കൊടുത്ത ശേഷം കൃഷ്ണയും ആയി മുകളിലേക്കു നടന്നു

“”ഇതാ നിങ്ങളുടെ റൂം””സാമാന്യം നല്ല വലിപ്പമുള്ളൊരു റൂം കാട്ടി കൊടുത്തു പറഞ്ഞു അവൻ അവളെ നോക്കി ചിരിച്ച ശേഷം റൂമിലേക്ക്‌ കയറി അവൾ തിരിഞ്ഞു നടന്നു അവൻ അവൾ പോകുന്നതും നോക്കി നിന്നും

കൃഷ്ണ റൂം മുഴുവനായും നോക്കി സാമാന്യം നല്ല വലിപ്പമുള്ളൊരു റൂം ആയിരുന്നു ബുക്കുകൾ കുറച്ചിരുപ്പുണ്ട് അവയെല്ലാം നല്ല ഭംഗി ആയി അടുക്കി വെച്ചിരുന്നു

റൂമിനോട് ചേർന്നു തന്നെ ഒരു ബാൽക്കണി ഉണ്ടായിരുന്നു അവൻ ആ ബാൽക്കണിയിലേക്കു നടന്നു ചെമ്പകമരം അതിനോട് ചേർന്നു നിൽപ്പുണ്ടായിരുന്നു അതിനെ ചുറ്റി മുല്ലപടർപ്പും കയറി വന്നിരുന്നു മുല്ലവള്ളികൾ ബാൽക്കണിയിലേക്ക് വീണു കിടപ്പുണ്ടായിരുന്നു അവൻ കുറച്ചു നേരം അവിടെ മതിമറന്നു നിന്നിരുന്നു

മഴത്തുള്ളികൾ മുഖത്തേക്ക് വീണപ്പോൾ പതിയെ കണ്ണുകൾ തുറന്നു ശെരിക്കും പ്രകൃതിയുമായി ഇഴുകി ചേർന്ന ഒരു വീടായിരുന്നു അവരുടേത് അവൻ അകത്തേക്ക് നടന്നു റൂമിനുള്ളിൽ ജനൽ പാളികൾ ഓരോന്നായി തുറന്നു അവന്റെ റൂമിൽ നിന്നും നോക്കിയാൽ പുറകിലുള്ള കുളവും വെക്തമായി കാണാമായിരുന്നു

ചുറ്റും മതിൽ കെട്ടുകൾ നിർമിച്ച ഒരു കൊച്ചു കുളം അപ്പോഴാണ് കുളത്തിന്റെ കൽപ്പടവിൽ കുളത്തിലേക്കും നോക്കി ഇരിക്കുന്ന രാധുവിൽ അവന്റെ നോട്ടം ചെന്നെത്തിയത് അവൻ അവളെ തന്നെ നോക്കി നിന്നു

💞💞💞💞💞💞💞💞💞💞💞💞💞💞💞

വിനുവിന്റെ ബൈക്ക് വലിയൊരു ഗേറ്റ് കടന്നു വലിയൊരു വീടിനു മുൻപിൽ ചെന്നു നിന്നും വിനു ബൈക്ക് പോർച്ചിൽ കേറ്റി വെച്ച ശേഷം താക്കോലും കറക്കിക്കൊണ്ട് അകത്തേക്ക് കയറി മുകളിലേക്കു പോവാൻ തുടങ്ങിയ വിനുവിനെ പുറകിൽ നിന്നും ലക്ഷ്മി വിളിച്ചു അവൻ തിരിഞ്ഞു ലക്ഷ്മിയെ നോക്കി (ലക്ഷ്മി വിനുവിന്റെ അമ്മ സുന്ദരിയായൊരു സ്ത്രീ)

“”വിനു നീ ഇത്രയും നേരം എവിടായിരുന്നു””
വിനു ഒന്നും മിണ്ടാതെ നിന്നും

“”വിനു നിന്നോടാ ചോദിച്ചത്””

“”ഞാൻ വെറുതെ ഒന്നു പുറത്തേക്കിറങ്ങിതാ””

“”ഹും വെറുതെയോ നീ ആരോട വിനു കള്ളം പറയുന്നേ””

“”അമ്മ കാലത്തെ വഴക്കിടാൻ ഇറങ്ങിതാണോ””

“”ഞാനാണോ പ്രശ്ന കാരി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ആ കുട്ടിയുമായുള്ള നിന്റെ ബന്ധം മറന്നേക്കാൻ അതു നടക്കില്ല വിനു നിന്റെയും വേണിയുടെയും വിവാഹം ഞങ്ങൾ എന്നെ ഉറപ്പിച്ചതാണ്””

“”അമ്മ എന്ധോക്കെ പറഞ്ഞാലും ശെരി രാധുനെ മറക്കണമെങ്കിൽ വിനു മരിക്കണം എനിക്കൊരു വിവാഹം ഉണ്ടെങ്കിൽ അതു രാധുവുമായി മാത്രമായിരിക്കും പിന്നെ എന്റെ അമ്മാവന്റെ മോളുമായുള്ള വിവാഹം ഒരിക്കിലും നടക്കില്ല അവളെ പോലൊരു പെണ്ണിനെ കെട്ടുന്നതിലും ബേധം അമ്മ എന്നെ കൊല്ലുന്നതാ””

“”വേണിമോളുമായുള്ള വിവാഹം നടക്കാതിരിക്കാൻ നീ അവളെ കുറിച്ചോരോ കള്ളത്തരം ഉണ്ടാക്കി പറയേണ്ടതില്ല എന്റെ മരുമകളായി നിന്റെ ഭാര്യയായി ഒരു പെണ്ണേ ഇവിടെ വലതുകാല് വെച്ചു കയറി വരൂ അതെന്റെ വേണിമോളായിരിക്കും ഓർത്തോ ഇല്ലെങ്കിൽ എന്റെ ശവമാകും നീ കാണുക””

(തുടരും)

കുറച്ചു പ്രോബ്ലം ഉള്ള കാരണം ആയിരുന്നു ഈൗ പാർട്ട്‌ ഇടാൻ ഇത്രയും വയ്യികിയതു എല്ലാരോടും ക്ഷെമ ചോദിക്കുന്നു ഇനി എന്നും ഇടാൻ ശ്രെമിക്കാട്ടോ

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2