Friday, January 17, 2025
HEALTHKeralaLATEST NEWS

കോഴിക്കോട് ‘എച്ച് 1 എൻ 1’ സ്ഥിരീകരിച്ചു

‍കോഴിക്കോട്: ഉള്ള്യേരി ആനവാതിൽക്കൽ പനി ബാധിച്ച് മരിച്ച 12 വയസുകാരിക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച് 1 എൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകുന്നേരത്തോടെ പനി ബാധിച്ച കുട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാംഗ്ലൂർ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്.