Thursday, January 16, 2025
HEALTHLATEST NEWS

വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. കാരക്കോണം സ്വദേശി സുരേഷ് (54) ആണ് മരിച്ചത്. കൊച്ചിയിൽ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂർ വൈകിയതായി പരാതി ഉയർന്നിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിൻ ഉത്തരവിട്ടിരുന്നു.