Sunday, December 22, 2024
LATEST NEWSSPORTS

കേരള വിമന്‍സ് ഫുട്‌ബോള്‍ ലീഗിന് നാളെ തുടക്കം

കോഴിക്കോട്: കേരള ഫുട്ബോൾ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള വനിതാ ലീഗിന്‍റെ നാലാം പതിപ്പിന് നാളെ തുടക്കമാകും. കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്.സി കേരള യുണൈറ്റഡ് എഫ്.സിയെ നേരിടും. വൈകിട്ട് നാല് മണിക്കാണ് മത്സരം.

കേരള ബ്ലാസ്റ്റേഴ്സിനും നാളെ മത്സരമുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എമിറേറ്റ്‌സ് എഫ്.സിയെ നേരിടും. ഒക്ടോബർ 15നാണ് ലീഗ് അവസാനിക്കുന്നത്.

കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ടൂർണമെന്‍റ് നടക്കുക. ആകെ 10 ടീമുകളാണ് മത്സരിക്കുന്നത്. 46 മത്സരങ്ങളാണ് നടക്കുക.