Sunday, December 22, 2024
LATEST NEWSSPORTS

മലയാളി പരിശീലകൻ ബിനോ ജോർജ് ഈസ്റ്റ് ബംഗാളിലേക്ക്

കൊൽക്കത്ത: കേരളത്തിനായി സന്തോഷ് ട്രോഫി നേടി തന്ന കേരള കോച്ച് ബിനോ ജോർജ് കൊൽക്കത്തയിലേക്ക്. ഐഎസ്എൽ ക്ലബ്ബ് ഈസ്റ്റ് ബംഗാളിന്‍റെ അസിസ്റ്റന്‍റ് കോച്ചായി ബിനോ ജോർജിനെ നിയമിച്ചതായാണ് റിപ്പോർട്ട്. ഈസ്റ്റ് ബംഗാൾ റിസർവ് ടീമിന്‍റെ ചുമതല ബിനോ ജോർജിനായിരിക്കും. 45 കാരനായ ബിനോ ജോർജ് ഡ്യുറണ്ട് കപ്പിലും കൊൽക്കത്ത ഫുട്ബോൾ ലീഗ് പ്രീമിയർ ഡിവിഷനിലും കളിക്കുന്ന ടീമിനെ പരിശീലിപ്പിക്കുമെന്നാണ് വിവരം.

ഡ്യൂറൻഡ് കപ്പിൽ ഓഗസ്റ്റ് 16ന് ബദ്ധവൈരികളായ എടികെ മോഹൻ ബഗാനെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം. എടികെയ്ക്ക് പുറമെ മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ്, ഇന്ത്യൻ നേവി എന്നീ ടീമുകളും ഈസ്റ്റ് ബംഗാൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ ഇടംപിടിച്ചിട്ടുണ്ട്.