കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ വിവാഹിതനായി
കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ വിവാഹിതനായി. ലൂണ തന്‍റെ സുഹൃത്ത് മരിയാനയെയാണ് ജീവിത പങ്കാളിയാക്കിയത്. കേരള ബ്ലാസ്റ്റേഴ്സും ഐഎസ്എല്ലും ആരാധകരും മിഡ്ഫീൽഡർക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.
വിവാഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ലൂണ എഴുതി, “ഈ ദിവസം ഒരിക്കലും മറക്കില്ല, ആ വെളുത്ത വസ്ത്രത്തിൽ നീ എത്ര സുന്ദരിയിയിരിക്കുന്നു.” പിന്നിലെ, ബ്ലാസ്റ്റേഴ്സും ആരാധകരും വീഡിയോകളും മറ്റുമായി അദ്ദേഹത്തിന് ആശംസകളുമായി മുന്നോട്ട് വന്നു.