മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു
ന്യൂദല്‍ഹി: മാധ്യമ പ്രവർത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിൽ പങ്കുവച്ച ഇ-മെയിലിനൊപ്പമായിരുന്നു റാണയുടെ പോസ്റ്റ്. ട്വിറ്ററിന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് റാണയുടെ പോസ്റ്റ് ടാഗ് ചെയ്തിരിക്കുന്നത്.
ഇ-മെയിലിലൂടെ എന്താണ് അർത്ഥമാക്കുന്നതെന്ന് ട്വിറ്റർ വ്യക്തമാക്കണമെന്നും റാണ ആവശ്യപ്പെട്ടു.