Friday, January 17, 2025
GULFLATEST NEWS

ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിന്ദ് ശേഷം ജിദ്ദയിൽ നിന്നു മടങ്ങി

ജിദ്ദ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ജിദ്ദയിൽ നിന്ന് മടങ്ങി. മക്ക മേഖല ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ബൈഡന് യാത്ര അയപ്പു നൽകി.

ജിദ്ദയിൽ നടന്ന സുരക്ഷയും വികസനവും സംബന്ധിച്ച ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ നേതാക്കളും ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസിയും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാസിമിയും ജോർദാൻ രാജാവ് അബ്ദുല്ല ബിൻ അൽ ഹുസൈനും പങ്കെടുത്തു.