Friday, January 17, 2025
GULFLATEST NEWS

മുൻ യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ

ദുബായ്: മുൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നേരിൽ കണ്ടാണ് അനുശോചനം അറിയിച്ചത്.
ഷെയ്ഖ് മുഹമ്മദിന്‍റെ പുതിയ സ്ഥാനലബ്ധിയെ അദ്ദേഹം അഭിനന്ദിച്ചു.
നിക്ഷേപം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉഭയകക്ഷി ചർച്ചയിൽ നേതാക്കൾ പറഞ്ഞു.