Tuesday, December 17, 2024
GULFLATEST NEWS

കുവൈത്തിൽ തൊഴിൽ പ്രതിസന്ധി; ഇന്ത്യൻ എൻജിനിയർമാർ ആശങ്കയിൽ

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിലും കമ്പനി മാറ്റത്തിലും പ്രതിസന്ധി തുടരുകയാണ്. മലയാളികൾ ഉൾപ്പെടെ പല എഞ്ചിനീയർമാരും തിരികെ പോകേണ്ടി വരുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നത്. കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സിൽ നിന്ന് അംഗത്വവും നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) റസിഡൻസി രേഖകൾ പുതുക്കുന്നതിന് നാല് വർഷം മുമ്പ് കുവൈറ്റ് നിർബന്ധമാക്കിയിരുന്നു.

കൂടാതെ, എഞ്ചിനീയർ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുകയും കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് നടത്തുന്ന പരീക്ഷ പാസാകുകയും വേണം. എന്നാൽ കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് രണ്ട് മാസം മുമ്പാണ് പുതിയ നിയമം കൊണ്ടുവന്നത്. അതനുസരിച്ച്, റെസിഡൻസ് ഡോക്യുമെന്‍റ് പുതുക്കുന്നതിന് ആവശ്യമായ എൻഒസി ലഭിക്കുന്നതിന് എഞ്ചിനീയറിംഗ് പഠിച്ച കാലയളവിൽ കോളേജിന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്‍റെ അംഗീകാരം ആവശ്യമാണ്.

എന്നാൽ, ഇന്ത്യൻ കോളജുകൾ എല്ലാം തന്നെ എഐസിടിഇ, നാച്ചി അംഗീകാരം ആണ് പിന്തുടർന്നിരുന്നത്. 2013ന് ശേഷം എൻബിഎ സ്വതന്ത്ര ഏജൻസി ആയപ്പോഴാണ് കൂടുതൽ കോളജുകളും അക്രഡിറ്റേഷൻ എടുക്കുവാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ 2013 നു മുൻപ് പഠിച്ച എൻജിനീയേഴ്സ് ആണ് പുതിയ നിയമപ്രകാരം പ്രതിസന്ധിയിൽ ആയതിൽ കൂടുതലും.