Thursday, January 23, 2025
LATEST NEWSSPORTS

ലോര്‍ഡ്‌സില്‍ നിന്ന് ജുലൻ ഗോസ്വാമിക്ക് ജയത്തോടെ മടക്കം

ലോര്‍ഡ്‌സ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം ജുലൻ ഗോസ്വാമി ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ നിന്ന് വിജയത്തോടെ മടങ്ങി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 16 റൺസിന് ജയിച്ച് ഇന്ത്യൻ ടീം പരമ്പര തൂത്തുവാരി ഇതിഹാസ താരത്തിന് ഗംഭീര യാത്രയയപ്പ് നൽകി.

ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വനിതകൾ 43.3 ഓവറിൽ 153 റൺസിന് ഓൾ ഔട്ടായി. 10 ഓവറിൽ മൂന്ന് മെയ്ഡൻ ഉൾപ്പെടെ 30 റണ്‍സിന് രണ്ട് വിക്കറ്റുകളുമായി ജുലൻ തിളങ്ങി. രേണുക സിംഗ് 29 റണ്‍സിന് നാല് വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദും രണ്ട് വിക്കറ്റ് വീഴ്ത്തി.

ഷാര്‍ലറ്റ് ഡീന്‍ (47), ക്യാപ്റ്റന്‍ ആമി ജോണ്‍സ് (28), എമ്മ ലാംപ് (21) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.