ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിൽ സുഖം പ്രാപിച്ച് വരികയാണെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.
ഒരാഴ്ചത്തെ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ കിഷിദ തിങ്കളാഴ്ച ജോലി പുനരാരംഭിക്കാനിരിക്കുകയായിരുന്നു. ശനിയാഴ്ച അദ്ദേഹത്തിന് ചുമയും പനിയും അനുഭവപ്പെടുകയും ഞായറാഴ്ച രാവിലെ പിസിആർ പരിശോധനയ്ക്ക് വിധേയനാകുകയും ചെയ്തു. ഉച്ചയോടെ പോസിറ്റീവ് ഫലം സ്ഥിരീകരിച്ചതായി ക്യാബിനറ്റ് വക്താവ് പറഞ്ഞു.