Sunday, December 22, 2024
LATEST NEWSSPORTS

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച്.എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍

ടോക്യോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം എച്ച്എസ് പ്രണോയ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. പുരുഷ വിഭാഗത്തിൽ ഹോങ്കോങ്ങിന്റെ എൻജി കാ ലോങ് ആന്‍ഗസിനെ ആദ്യ റൗണ്ടിൽ തോൽപ്പിച്ചാണ് പ്രണോയ് പ്രീ ക്വാർട്ടറിലെത്തിയത്.

ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഹോങ്കോങ് താരം പിൻമാറിയതിനെ തുടർന്നാണ് പ്രണോയിയെ വിജയിയായി പ്രഖ്യാപിച്ചത്. ആദ്യ ഗെയിമിൽ 12-11 ന് മുന്നിലായിരുന്ന പ്രണോയ്. അതിനിടെ ആന്‍ഗസിന് പരിക്കേറ്റിരുന്നു തുടർന്ന് അദ്ദേഹം മത്സരത്തിൽ നിന്ന് പിൻമാറി. ലോക 12-ാം നമ്പർ താരമാണ് ആന്‍ഗസ്.

ലോക റാങ്കിംഗിൽ 18-ാം സ്ഥാനത്തുള്ള പ്രണോയ് അടുത്ത റൗണ്ടിൽ മുൻ ലോകചാമ്പ്യനായ സിംഗപ്പൂരിന്റെ ഹോഖ് കീന്‍ യൂവിനെ നേരിടും. പ്രണോയ് ഇപ്പോൾ മികച്ച ഫോമിലാണ്. അടുത്തിടെ സമാപിച്ച ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ ലോക ചാമ്പ്യനായ കെന്റോ മൊമോട്ടയെ പ്രണോയ് പരാജയപ്പെടുത്തിയിരുന്നു.