Monday, March 10, 2025
LATEST NEWSTECHNOLOGY

ജെയിംസ് വെബ്ബ് ദൂരദര്‍ശിനി പകർത്തിയ ഡാര്‍ട്ട് കൂട്ടിയിടി ചിത്രങ്ങൾ പുറത്തുവിട്ടു

നാസയുടെ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) ബഹിരാകാശ പേടകം സെപ്റ്റംബർ 27 ന് ഛിന്നഗ്രഹമായ ഡിമോർഫസുമായി വിജയകരമായി കൂട്ടിയിടിച്ചു. നേരത്തെ, ഇറ്റിലയുടെ ലിസിയക്യൂബ് ബഹിരാകാശ പേടകം പകർത്തിയ കൂട്ടിയിടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് പകർത്തിയ ഡാർട്ട് കൂട്ടിയിടിയുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടു.

ഡാർട്ടും ഡൈമോർഫിസവും തമ്മിലുള്ള കൂട്ടിയിടി ജെയിംസ് വെബ് ടെലിസ്കോപ്പും ഹബിൾ ദൂരദർശിനിയും ബഹിരാകാശത്ത് ഒരേ ദിശയിൽ ഒരേ വസ്തുവിലേക്ക് തിരിഞ്ഞ് വീക്ഷിച്ച സംഭവമാണ്.

ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളുടെ പാതയെ ബഹിരാകാശ പേടകത്തിന് മാറ്റാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാർട്ട് പദ്ധതി നടപ്പാക്കിയത്. നേരത്തെ ആസൂത്രണം ചെയ്തതുപോലെ കൂട്ടിയിടി വരെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. എന്നാല്‍ കൂട്ടിയിടിയുടെ ഫലമായി ഛിന്നഗ്രഹത്തിന് സ്ഥാനചലനം ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല.