Sunday, December 22, 2024
LATEST NEWSSPORTS

സ്വന്തം മണ്ണില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ജെയിംസ് ആന്‍ഡേഴ്‌സന്‍

മാഞ്ചസ്റ്റര്‍: സ്വന്തം മണ്ണില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇറങ്ങിയപ്പോഴാണ് ആന്‍ഡേഴ്‌സന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

2003ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്‌സന്‍ 174 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഇതിൽ 100 ടെസ്റ്റുകളും ഇംഗ്ലണ്ട് മണ്ണിലാണ് കളിച്ചത്. ലോക ക്രിക്കറ്റിൽ 150ലധികം ടെസ്റ്റുകൾ കളിച്ചിട്ടുള്ള മൂന്ന് ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ആന്‍ഡേഴ്‌സന്‍. 158 ടെസ്റ്റുകൾ കളിച്ചിട്ടുള്ള സ്റ്റുവർട്ട് ബ്രോഡും 166 ടെസ്റ്റുകൾ കളിച്ച ജാക്ക് കാലിസും തൊട്ടുപിന്നിലുണ്ട്.