Sunday, January 25, 2026
HEALTHLATEST NEWS

നിരീക്ഷണത്തിലുണ്ടായിരുന്നവർക്ക് മങ്കി പോക്സല്ലെന്ന് സ്ഥിരീകരിച്ചു

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ കുരങ്ങൻ വാസൂരി സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴ് പേർക്കും അസുഖമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി ഏഴ് പേരെയാണ് ആലുവ ജില്ല ഗവ. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്. ആലപ്പുഴയിലെ വൈറോളജി ലാബിലാണ് ഇവരുടെ സാമ്പിൾ പരിശോധന നടത്തിയത്.

അതേസമയം, സൗദി അറേബ്യയിൽ നിന്ന് ശനിയാഴ്ച എത്തിയ യുപി സ്വദേശിയായ ഒരാളെ മങ്കി പോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കി.