Tuesday, December 17, 2024
LATEST NEWSSPORTS

ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിൽ നടക്കും

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരം കൊച്ചിയിൽ നടക്കും. ഒക്ടോബർ ഏഴിനാണ് മത്സരം.

കഴിഞ്ഞ കുറച്ച് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലാണ് ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരങ്ങൾ നടക്കുന്നത്. എന്നാൽ ഇത്തവണ ഇതിൽ മാറ്റമുണ്ടെന്നാണ് സൂചന. ഉദ്ഘാടന മത്സരത്തിൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് ബഗാനെ നേരിടില്ലെന്നാണ് റിപ്പോർട്ട്. ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ ആരാണെന്ന് എന്നത് വെളിപ്പെടുത്തിയിട്ടില്ല.

നവംബർ-ഡിസംബർ മാസങ്ങളിൽ ലോകകപ്പ് നടക്കാനിരിക്കെ, ഈ വർഷം ആദ്യം തന്നെ ഐഎസ്എൽ ആരംഭിക്കും. ഇത്തവണ ഐഎസ്എൽ മത്സരങ്ങൾ വാരാന്ത്യങ്ങൾ കേന്ദ്രീകരിച്ചാകും നടക്കുക. ഐഎസ്എൽ ഫിക്സ്ചറുകൾ ഈ ആഴ്ച തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.